മും​ബൈ റോ​ഡി​ലെ താ​രം; ഈ ​മു​ച്ച​ക്രം സോ​ഷ്യ​ല്‍ മീ​ഡി​​യയ്ക്കും കൗതുകം
Tuesday, January 23, 2024 3:38 PM IST
എ​ത്ര​യെ​ത്ര വാ​ഹ​ന​ങ്ങ​ളാ​ണ് ദി​വ​സേ​ന ന​മ്മു​ടെ നി​ര​ത്തു​ക​ളി​ല്‍ എ​ത്തു​ന്ന​ത്. അ​വ​യി​ല്‍ പ​ല​തും തെ​രു​ക്ക​ളെ പ്ര​ക​മ്പ​നം കൊ​ള്ളി​ച്ച് ക​ട​ന്നു​പോ​കു​മ്പോ​ള്‍ ആ​രു​മൊ​ന്ന് അ​മ്പ​ര​ക്കും. പു​തി​യ​താ​യി ഇ​റ​ങ്ങു​ന്ന പ​ല വാ​ഹ​ന​ങ്ങ​ളു​ടെ​യും ആ​കൃ​തി മി​ക്ക​പ്പോ​ഴും അ​തി​ന്‍റെ വി​ല്‍​പ്പ​ന​യി​ല്‍ വ​ലി​യ​ഘ​ട​ക​മാ​യി മാ​റാ​റു​ണ്ട്.

അ​ടു​ത്തി​ടെ എ​ക്‌​സി​ലെ​ത്തി​യ ഒ​രു വീ​ഡി​യോ​യി​ലെ മു​ച്ച​ക്ര വാ​ഹ​നം ഇ​ത്ത​ര​ത്തി​ല്‍ ആ​കൃ​തി​കൊ​ണ്ട് നെ​റ്റി​സ​ന്‍റെ ശ്ര​ദ്ധ​യാ​ക​ര്‍​ഷി​ച്ച ഒ​ന്നാ​ണ്. ദൃ​ശ്യ​ങ്ങ​ളി​ല്‍ മും​ബൈ​യി​ലെ ഒ​രു റോ​ഡ് ആ​ണു​ള്ളത്.

‌‌‌‌നി​ര​വ​ധി വാ​ഹ​ന​ങ്ങ​ള്‍ ട്രാ​ഫി​ക് സി​ഗ്‌​ന​ലി​ല്‍ കാ​ത്തു​കി​ട​ക്കു​ന്നു. അ​തി​നി​ട​യി​ല്‍ ഒ​രു മു​ച്ച​ക്ര​വാ​ഹ​നം കാ​ണാ​ന്‍ ക​ഴി​യും. എ​ന്നാ​ല്‍ അ​ത് ഓ​ട്ടോ​യ​ല്ല. സ​മീ​പ​ത്തു​കൂ​ടി പോ​കു​ന്ന കാ​ല്‍​ന​ട​യാ​ത്ര​ക്കാ​രും മ​റ്റ് വാ​ഹ​ന​ത്തി​ലു​ള്ള​വ​രും ഏ​റെ കൗ​തു​ക​ത്തോ​ടെ​യാ​ണ് ഈ ​വാ​ഹ​ന​ത്തെ വീ​ക്ഷി​ക്കു​ന്ന​ത്.

സി​ഗ്‌​ന​ല്‍ പ​ച്ച​യാ​യ ഉ​ട​ന്‍ ഈ ​വാ​ഹ​നം ചീ​റി​പ്പാ​ഞ്ഞ് പോ​വു​ക​യാ​ണ്. അ​നാ​യാ​സ​മാ​യാ​ണ് അ​ത് വ​ള​വ് തി​രി​ഞ്ഞ​ത്. ഈ ​വാ​ഹ​നം ഏ​തെ​ന്ന കൗ​തു​കം നെ​റ്റി​സ​നും ഉ​ണ്ടാ​യി. പ​ല​രും ഇ​ക്കാ​ര്യം തി​ര​ക്കി.

ഒ​ടു​വി​ല്‍ വാ​ഹ​ന​പ്രേ​മി കൂ​ടി​യാ​യ അ​മി​ത് ഭ​വാ​നി എ​ന്നൊ​രാ​ളാ​ണ് ഇ​തി​ന്‍റെ പേ​രു​വി​വ​ര​ങ്ങ​ള്‍ വെ​ളി​പ്പെ​ടു​ത്തി​യ​ത്. ലി​ങ്ക്‌​സ് കാ​ര്‍​സ് എ​ന്ന ഡെ​ന്‍​മാ​ര്‍​ക്ക് ക​മ്പ​നി​യു​ടെ വാ​ഹ​ന​മാ​ണ​ത്രെ ഇ​ത്. ടൂ​വീ​ല​റും മൂ​ച്ച​ക്ര​വും ഒ​ക്കെ ഇ​വ​ര്‍ ഇ​ത്ത​ര​ത്തി​ല്‍ ഡി​സൈ​ന്‍ ചെ​യ്യു​ന്ന​ണ്ട​ത്രെ.

100 ശതമാനം ഇ​ല​ക്ട്രി​ക് വാ​ഹ​ന​മാ​യ ഇ​ത് ഇ​ന്ത്യ​യി​ല്‍ ഇ​റ​ക്കു​മ​തി ചെ​യ്യാ​ന്‍ ഏ​ക​ദേ​ശം 31 ല​ക്ഷം രൂ​പ വ​രു​മ​ത്രെ. എ​ന്താ​യാ​ലും ഈ ​വാ​ഹ​നം നെ​റ്റി​സ​ന്‍റെ മ​നം ക​വ​ര്‍​ന്നെ​ന്ന് നി​സം​ശ​യം പ​റ​യാം.



Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.