വി​ശ​പ്പ് സ​ഹി​ച്ച് ര​ണ്ടു ദി​വ​സം.. വീ​ട്ടി​ലെ​ത്താ​ൻ 135 കി​ലോ​മീ​റ്റ​ർ ന​ട​ന്ന് യു​വാ​വ്
Thursday, March 26, 2020 7:39 PM IST
കോ​വി​ഡ്-19 വൈ​റ​സി​ന്‍റെ വ്യാ​പ​നം ത​ട‍​യാ​ൻ രാ​ജ്യ​ത്ത് സ​മ്പൂ​ര്‍​ണ അ​ട​ച്ചി​ട​ല്‍ പ്ര​ഖ്യാപി​ച്ച​തോ​ടെ വീ​ട്ടി​ലെ​ത്താ​ന്‍ 135 കി​ലോ​മീ​റ്റ​ര്‍ ന​ട​ന്ന് യു​വാ​വ്. മ​ഹാ​രാ​ഷ്ട്ര​യി​ലെ ച​ന്ദ്രാ​പു​ർ ജി​ല്ല​ക്കാ​ര​നാ​യ 26 വയസുകാരനായ ന​രേ​ന്ദ്ര ഷെ​ൽ​ക്ക​യാ​ണ് നാ​ഗ്പു​രി​ൽ​നി​ന്ന് വീ​ട്ടി​ലേ​ക്കു ന​ട​ന്ന​ത്.

പൂ​ന​യി​ലാ​ണ് ഷെ​ൽ​ക്ക ജോ​ലി ചെ​യ്യു​ന്ന​ത്. തി​ങ്ക​ളാ​ഴ്ച രാ​ത്രി​യി​ൽ പൂ​ന​യി​ൽ​നി​ന്നും നാ​ഗ്പു​രി​ലേ​ക്കു​ള്ള അ​വ​സാ​ന ട്രെ​യി​ൻ പി​ടി​ക്കാ​ൻ അ​ദ്ദേ​ഹ​ത്തി​ന് ക​ഴി​ഞ്ഞു. എ​ന്നാ​ൽ ഇ​തി​നി​ടെ സ​ർ​ക്കാ​ർ എ​ല്ലാ​ത്ത​രം യാ​ത്ര​ക​ൾ​ക്കും വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യ​തോ​ടെ ഷെ​ൽ​ക്ക നാ​ഗ്പു​രി​ൽ കു​ടു​ങ്ങി.

യാ​തൊ​രു സ​ഹാ​യ​വും ല​ഭി​ക്കാ​തെ വ​ന്ന​തോ​ടെ മ​റ്റൊ​രു മാ​ർ​ഗ​വു​മി​ല്ലാ​തെ ഷെ​ൽ​ക്ക ചൊ​വ്വാ​ഴ്ച രാ​വി​ലെ മു​ത​ൽ നാ​ഗ്പു​ർ-​നാ​ഗ്ബി​ദ് റോ​ഡി​ൽ കാ​ൽ​ന​ട യാ​ത്ര ആ​രം​ഭി​ച്ചു. ഭ​ക്ഷ​ണം ക​ഴി​ക്കാ​തെ ര​ണ്ടു ദി​വ​സം യാ​ത്ര ചെ​യ്ത അ​ദ്ദേ​ഹം വെ​ള്ളം കു​ടി​ച്ചു മാ​ത്ര​മാ​ണ് നീ​ങ്ങി​യ​ത്.

നാ​ഗ്പു​രി​ൽ​നി​ന്ന് 135 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള സി​ന്ധേ​വാ​ഹി ത​ഹ്ലി​സി​ലി​ലെ ശി​വാ​ജി സ്ക്വ​യ​റി​ൽ ബു​ധ​നാ​ഴ്ച രാ​ത്രി​യി​ൽ പോ​ലീ​സ് പ​ട്രോ​ളിം​ഗ് സം​ഘ​മാ​ണ് ക്ഷീണിതനായ ഷെ​ൽ​ക്ക​യെ ക​ണ്ടെ​ത്തി​യ​ത്.

ക​ർ​ഫ്യൂ ലം​ഘി​ച്ച വി​വ​രം പോ​ലീ​സ് തി​ര​ക്കി​യ​പ്പോ​ഴാ​ണ് ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​മാ​യി താ​ൻ വീ​ട്ടി​ലെ​ത്താ​ൻ ന​ട​ക്കു​ക​യാ​ണെ​ന്ന് അ​ദ്ദേ​ഹം വി​വ​രി​ച്ച​ത്. ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യ അ​ദ്ദേ​ഹ​ത്തെ വൈ​ദ്യ​പ​രി​ശോ​ധ​ന ന​ട​ത്തി​യ​ശേ​ഷം 25 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള സ്വ​ന്തം ഗ്രാ​മ​ത്തി​ലേ​ക്ക് പോ​കാ​ൻ പോ​ലീ​സ് വാ​ഹ​നം ക്ര​മീ​ക​രി​ക്കു​ക​യും ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.