ചുംബനം, ആശ്ലേഷം, ഹസ്തദാനം എന്നിവ വേണ്ട; മാതൃകയായി മരണവീട്ടിലെ നിര്‍ദ്ദേശങ്ങള്‍
Wednesday, March 11, 2020 3:57 PM IST
കോവിഡ് 19 വൈറസിനെ പ്രതിരോധിക്കുവാനുള്ള നിര്‍ദ്ദേശങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ കൃത്യമായി പങ്കുവച്ചിട്ടുണ്ട്. വിവാഹം, ഉത്സവം, കൂട്ടംകൂടിയള്ള പ്രാര്‍ത്ഥനകള്‍ തുടങ്ങി ആളുകള്‍ കൂടുന്ന ചടങ്ങുകള്‍ ഒഴിവാക്കുകയെന്നത് അതില്‍ ചിലത് മാത്രമാണ്. ഈ നിര്‍ദ്ദേശങ്ങളെല്ലാം കര്‍ശനമായി പാലിച്ചുവെങ്കില്‍ മാത്രമേ ഓരോരുത്തര്‍ക്കും ആരോഗ്യം കൃത്യമായി സംരക്ഷിക്കുവാന്‍ സാധിക്കുകയുള്ളു.
ഇതിന് മാതൃകയാകുകയാണ് കോട്ടയം ജില്ലയിലെ രാമപുരത്തെ ചക്കാംപുഴയിലുള്ള ഒരു മരണ വീട്. മരണ വീട്ടില്‍ സ്വാഭാവികമായും ആളുകള്‍ കൂടുമെന്ന കാരണത്താല്‍ ഇവിടെയെത്തുന്നവര്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ ഒരു ബോര്‍ഡില്‍ എഴുതി സ്ഥാപിച്ചിരിക്കുകയാണ്.
ബോര്‍ഡില്‍ എഴുതിയിരിക്കുന്ന നിര്‍ദ്ദേശങ്ങള്‍
* സംസ്ക്കാര ശുശ്രൂഷയില്‍ പങ്കെടുക്കുന്ന എല്ലാവരുടെയും ആരോഗ്യ സുരക്ഷയെ മാനിച്ച് മൃ തശരീരത്തില് ചുംബിക്കാതെ പ്രാര്‍ത്ഥനയോടെ പങ്കെടുക്കണമെന്ന് അപേക്ഷിക്കുന്നു.
* പരസ്പര ഹസ്തദാനം, ആശ്ലേഷം എന്നിവ ഒഴിവാക്കാന്‍ ശ്രദ്ധിക്കുമല്ലോ.
* ഇവിടെ ഹാന്‍ഡ് വാഷ്, ഹാന്‍ഡ് സാനിറ്റൈസര്‍ തുടങ്ങിയ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
കുടുംബത്തിലെ ഒരംഗത്തെ നഷ്ടപ്പെട്ട വേദനയിലും സമൂഹ സുരക്ഷയ്ക്ക് പ്രാധാന്യം നല്കിയ കുടുംബത്തിന് അഭിനന്ദന പ്രവാഹണാണ്.