ഓടയിൽ അകപ്പെട്ട മുതലയെ രക്ഷപ്പെടുത്തി
Wednesday, November 6, 2019 9:41 AM IST
ഗുജറാത്തിൽ ഓടയിൽ അകപ്പെട്ട മുതലയെ രക്ഷപ്പെടുത്തി. 6.5 അടി നീളമുള്ള മുതലയാണ് ഓടയിൽപ്പെട്ടത്. വഡോദരയിലെ ദർജിപുരയിലാണ് സംഭവം. മുതലയെ പിന്നീട് വനംവകുപ്പ് അധികൃതർക്ക് കൈമാറി.
മുതല എങ്ങനെയാണ് ഓടയിൽ അകപ്പെട്ടതെന്ന് വ്യക്തമല്ല. കൂടുതൽ വിവരങ്ങൾ വ്യക്തമാക്കാൻ വനംവകുപ്പ് അധികൃതർ തയാറായില്ല.