പരിശുദ്ധ ഖുറാനെക്കുറിച്ച് വിശദമായി മനസിലാക്കി നൽകുന്ന ഖുറാൻ പാർക്ക് ദുബായിയിൽ തുറന്നു. അൽ ഖുറാൻ പാർക്ക് എന്ന് പേരിട്ടിരിക്കുന്ന ഈ പാർക്ക് ദുബായിയിലെ അൽ ഖവാനീജ് മേഖലയിൽ ദുബായ് മുൻസിപ്പാലിറ്റിയാണ് നിർമിച്ചത്. ഇവിടെയെത്തുന്ന സന്ദർശകർക്ക് പ്രവേശനം സൗജന്യമാണ്.
60 ഹെക്ടർ സ്ഥലത്ത് നിർമിച്ചിരിക്കുന്ന ഈ പാർക്കിൽ ഖുറാനിൽ പരാമർശിച്ചിരിക്കുന്ന ഒൗഷധ സസ്യങ്ങൾ, അത്ഭുതങ്ങൾ പരിചയപ്പെടുത്തുന്ന ഗുഹ, ചെടികളുടെ ഒൗഷധ ഗുണം പരിചയപ്പെടുത്തുന്ന കിയോസ്ക്കുകൾ എന്നിവയും ഉൾപ്പെടുന്നു.
അത്തിപ്പഴം, വെളുത്തുള്ളി, ചുവന്നുള്ളി, പയർ, മാതളം, ഒലിവ്, ചോളം, വാഴപ്പഴം, ഗോതമ്പ്, മുന്തിരി, വെള്ളരിക്ക, ഇഞ്ചി, തണ്ണിമത്തൻ, പുളി തുടങ്ങി ഖുറാനിൽ പറയുന്ന 54 ഇനം സസ്യങ്ങൾ ഇവിടെ നട്ടിട്ടുണ്ട്.
വിശാലമായ പ്രധാനകവാടം, കുട്ടികൾക്കുള്ള വിനോദ സ്ഥലം, ഉംറ ചെയ്യുവാനുള്ള സ്ഥലം, ഖുറാനിലെ പരിശുദ്ധ സ്ഥലങ്ങൾ തുടങ്ങി നിരവധി കാഴ്ച്ചകളാണ് സന്ദർശകർക്കായി ഇവിടെ ഒരുക്കിയിരിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.