രണ്ടാം നിലയിൽ നിന്നും വളർത്തു നായ ഉടമയുടെ ശരീരത്തിലേക്ക് ചാടി; കഴുത്ത് ഒടിഞ്ഞ ഉടമ ആശുപത്രിയിൽ
Friday, February 15, 2019 11:32 AM IST
ഉടമയെ കണ്ടതിന്റെ ആകാംക്ഷയിൽ കെട്ടിടത്തിന്റെ രണ്ടാം നിലയിൽ നിന്നും ചാടിയ വളർത്തു നായ വീണത് ഉടമയുടെ ശരീരത്തിലേക്ക്. കഴുത്ത് ഒടിഞ്ഞ ഉടമയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൈനയിലെ ഹുനാൻ പ്രവശ്യയിലെ യോംഗ്സ്ഹു സിറ്റി സ്വദേശിയായ ഒരു 67 വയസുകാരനാണ് ഈ ദുർവിധിയുണ്ടായത്.
കുറച്ചു ബന്ധുക്കളെ കാണുവാൻ പുറത്തു പോയ ഇദ്ദേഹം വീട്ടിൽ തിരികെ എത്തിയപ്പോഴാണ് രണ്ടാം നിലയിൽ നിന്നും നായ ഇദ്ദേഹത്തെ കാണുന്നത്. ഉടമയെ കണ്ടതിന്റെ സന്തോഷത്തിൽ ഇവിടെ നിന്നും എടുത്തു ചാടിയ നായ അദ്ദേഹത്തിന്റെ ശരീരത്തിലേക്കു വീഴുകയായിരുന്നു. വീഴ്ച്ചയുടെ ആഘാതത്തിൽ നിലത്തു വീണ ഇദ്ദേഹത്തിന് ബോധവും നഷ്ടപ്പെട്ടിരുന്നു.
പിന്നീട് ആശുപത്രിയിൽ എത്തിച്ചു നടത്തിയ ചികിത്സയ്ക്കു ശേഷമാണ് കഴുത്ത് ഒടിഞ്ഞെന്ന് മനസിലായത്. പരിക്കു ഭേദമാകുന്നതിന് ഇദ്ദേഹത്തിന് ശസ്ത്രക്രീയ ആവശ്യമാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സംഭവത്തിൽ നായയ്ക്ക് പരിക്കുകളൊന്നും സംഭവിച്ചിട്ടില്ല.