കൗതുകമായി ഏഴടി നീളമുള്ള ട്യൂണ മത്സ്യം
Friday, June 17, 2022 10:38 AM IST
മീന്‍ വാങ്ങാനെത്തിയവര്‍ക്ക് കൗതുകമായി ഏഴടി നീളമുള്ള ട്യൂണ മത്സ്യം. ഇംഗ്ലണ്ടിലെ എഡിന്‍ ബര്‍ഗിലെ കടല്‍ മത്സ്യങ്ങളെ ലഭിക്കുന്ന ഒരു കടയിലാണ് ഇത്തരമൊരു ഭീമാകാരനായ മീനുണ്ടായിരുന്നത്.
ബാഴ്സലോണയില്‍ നിന്ന് ചൊവ്വാഴ്ച എത്തിച്ച ഈ ബ്ലൂഫിൻ ട്യൂണയ്ക്ക് 150 കിലോ ഭാരമുണ്ട്. ഈ മീനിനെ വലിച്ചു കൊണ്ടുപോകാന്‍ നാലാളുടെ എങ്കിലും സഹായം വേണമെന്നാണ് അതിനടുത്തായി എഴുതി വച്ചിരുന്നത്.
തനിക്ക് ഇതില്‍ നിന്ന് 1000 ടിന്‍ ട്യൂണ ഇറച്ചി ചെയ്യാനാകുമെന്ന് വില്ല്യം എലിയറ്റ് എന്ന മീൻ കച്ചവടക്കാരന്‍ പറഞ്ഞു. എന്നാല്‍ ജാപ്പനീസ് വിഭവങ്ങളൊരുക്കുന്ന ഒരു റസ്റ്റോറന്‍റാണ് ഈ ട്യൂണയെ സ്വന്തമാക്കിയത്.
5.5 അടി ഉയരമുള്ള വില്യം എലിയറ്റ് മീനിനൊപ്പം കിടക്കുന്ന ഒരു ചിത്രം സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ വെെറലാണ്.