പാ​ണ്ട​ക​ൾ വി​ഹ​രി​ക്കു​ന്ന കൂ​ട്ടി​ൽ വീ​ണ എ​ട്ടു വ​യ​സു​കാ​രി​ക്ക് ര​ണ്ടാം ജ​ന്മം; ഞെ​ട്ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ
മൃ​ഗ​ശാ​ല​യി​ൽ പാ​ണ്ട​ക​ൾ വി​ഹ​രി​ക്കു​ന്ന കൂ​ടി​നു​ള്ളി​ൽ അ​ബ​ദ്ധ​ത്തി​ൽ വീ​ണ എ​ട്ടു വ​യ​സു​കാ​രി​യെ സാ​ഹ​സി​ക​മാ​യി ര​ക്ഷ​പെ​ടു​ത്തു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്. ചൈ​ന​യി​ലാ​ണ് സം​ഭ​വം. മൂ​ന്നു പാ​ണ്ട​ക​ളാ​ണ് ഈ ​കു​ടി​നു​ള്ളി​ലു​ണ്ടാ​യി​രു​ന്ന​ത്.

കൂ​ടി​നു സ​മീ​പ​ത്തെ സു​ര​ക്ഷാ വേ​ലി​ക്ക് സ​മീ​പ​മു​ണ്ടാ​യി​രു​ന്ന​വ​ർ ഒ​രു ക​മ്പ് ഉ​പ​യോ​ഗി​ച്ച് കു​ട്ടി​യെ ര​ക്ഷ​പെ​ടു​ത്തു​വാ​ൻ ശ്ര​മി​ച്ചി​രു​ന്നു​വെ​ങ്കി​ലും നി​രാ​ശ​യാ​യി​രു​ന്നു ഫ​ലം. എ​ന്നാ​ൽ പാ​ണ്ട​ക​ൾ എ​ല്ലാം കു​ട്ടി​യു​ടെ സ​മീ​പ​ത്തേ​ക്കു ന​ട​ന്നെ​ത്തി​യ​തോ​ടെ ഭ​യ​ന്നു പോ​യ കു​ട്ടി​യെ സു​ര​ക്ഷാ ജീ​വ​ന​ക്കാ​രി​ലൊ​രാ​ൾ സാ​ഹ​സി​ക​മാ​യി കൈ​യി​ൽ പി​ടി​ച്ച് മു​ക​ളി​ലേ​ക്ക് വ​ലി​ച്ച് ഉ​യ​ർ​ത്തി ര​ക്ഷി​ക്കു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച കു​ട്ടി​ക്ക് പ​രി​ക്കു​ക​ളൊ​ന്നു​മി​ല്ലെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.