12 മാന്പഴത്തിന് 1.2 ലക്ഷം രൂപ; തുൾസിക്ക് ഇനി പഠിച്ചുതുടങ്ങാം
Thursday, July 1, 2021 7:28 PM IST
മ​ധു​രി​ക്കു​ക മാ​ത്ര​മ​ല്ല, മാ​ന്പ​ഴം പ​ണ​വും പ​ഠ​ന​മാ​ർ​ഗ​വും ന​ൽ​കു​മെ​ന്നു ജാ​ർ​ഖ​ണ്ഡി​ലെ 11 വ​യ​സു​ള്ള അ​ഞ്ചാം ക്ലാ​സു​കാ​രി​യാ​യ തു​ൾ​സി കു​മാ​രി​ക്കു മ​ന​സി​ലാ​യി. 12 മാ​ന്പ​ഴ​ങ്ങ​ൾ 1,20,000 രൂ​പ​യ്ക്ക് വി​ൽ​ക്കാ​നാ​യ​തോ​ടെ​യാ​ണ് അ​ക്കാ​ര്യം അ​വ​ൾ​ക്കു ബോ​ധ്യ​പ്പെ​ട്ട​ത്.

ലോ​ക്ഡൗ​ണി​നെ തു​ട​ർ​ന്നു പ​ട്ടി​ണി​യി​ലാ​യ ദ​രി​ദ്ര കു​ടും​ബ​ത്തി​ലെ അം​ഗ​മാ​യ തു​ൾ​സി പ​ഠ​നാ​വ​ശ്യ​ത്തി​ന് മൊ​ബൈ​ൽ ഫോ​ൺ വാ​ങ്ങാ​നാ​ണ് ജം​ഷ​ഡ്പൂ​രി​ലെ റോ​ഡ​രി​കി​ൽ മാ​ന്പ​ഴ ക​ച്ച​വ​ടം തു​ട​ങ്ങി​യ​ത്. ഇ​തു​ക​ണ്ട ഒ​രു പ​ത്ര​പ്ര​വ​ർ​ത്ത​ക​ൻ സാ​മൂ​ഹ്യ​മാ​ധ്യ​മ​ത്തി​ൽ തു​ൾ​സി​യെ​ക്കു​റി​ച്ചൊ​രു വീ​ഡി​യോ പോ​സ്റ്റ് ചെ​യ്തു.



മും​ബൈ​യി​ലെ വാ​ല്യു​ബി​ൾ എ​ഡ്യൂ​ടെ​യ്മെ​ന്‍റ് എ​ന്ന സ്വ​കാ​ര്യ ക​ന്പ​നി​യു​ടെ എം​ഡി അ​മേ​യ ഹെ​തെ​യും ഈ ​വീ​ഡി​യോ ക​ണ്ടു. ഒ​ട്ടും വൈ​കി​യി​ല്ല, ഓ​രോ മാ​ന്പ​ഴ​ത്തി​നും 10,000 രൂ​പ വീ​തം ന​ൽ​കി 12 മാ​ന്പ​ഴം അ​ദ്ദേ​ഹം വാ​ങ്ങി. തു​ൾ​സി​യു​ടെ പി​താ​വി​ന്‍റെ ബാ​ങ്ക് അ​ക്കൗ​ണ്ടി​ലേ​ക്ക് തു​ക കൈ​മാ​റു​ക​യും ചെ​യ്തു. പ​ഠ​ന​ത്തി​നാ​യു​ള്ള തു​ൾ​സി​യു​ടെ പോ​രാ​ട്ട​വും നി​ശ്ച​യ​ദാ​ർ​ഢ്യ​വും മ​റ്റു വി​ദ്യാ​ർ​ഥി​ക​ൾ​ക്കു മാ​തൃ​ക​യും പ്രോ​ൽ​സാ​ഹ​ന​വും ആ​ക​ട്ടെ​യെ​ന്നു ക​രു​തി​യാ​ണ് താ​ൻ ഇ​ക്കാ​ര്യം ചെ​യ്ത​തെ​ന്നു അ​മേ​യ വി​ശ​ദീ​ക​രി​ച്ചു.

ബാ​ങ്കി​ലെ​ത്തി​യ പ​ണം കൊ​ണ്ട് പു​തി​യ സ്മാ​ർ​ട് ഫോ​ണി​നു പു​റ​മെ പ്ര​ത്യേ​ക ട്യൂ​ഷ​ൻ ടീ​ച്ച​റെ​യും വിനിയോ​ഗി​ച്ചു​ക​ഴി​ഞ്ഞു. ന​ല്ല പോ​ലെ പ​ഠി​ച്ചു ജോ​ലി നേ​ടി​യ ശേ​ഷം മാ​താ​പി​താ​ക്ക​ളെ​യും സ​മൂ​ഹ​ത്തെ​യും സ​ഹാ​യി​ക്കു​ക​യാ​ണു ല​ക്ഷ്യ​മെ​ന്നു തു​ൾ​സി പ​റ​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.