ഗോ ബാക്ക്, കൊറോണ വൈറസ് ഗോ ബാക്ക്; മുദ്രാവാക്യവുമായി വിദ്യാര്‍ഥികള്‍
Thursday, March 12, 2020 11:44 AM IST
കേന്ദ്രമന്ത്രി രാംദാസ് അത്തവാലെയുടെ നേതൃത്വത്തില്‍ കൊറോണ വൈറസിനോട് മടങ്ങിപ്പോകുവാന്‍ ആവശ്യപ്പെടുന്ന പ്രാര്‍ത്ഥന യോഗത്തിന്‍റെ വീഡിയോ പുറത്തു വന്നതിന് പിന്നാലെ സമാന സംഭവം വീണ്ടും റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരു കൂട്ടം വിദ്യാര്‍ഥികള്‍ ഗോ ബാക്ക് കൊറോണ വൈറസ് എന്ന മുദ്രാവാക്യം വിളിക്കുന്നതിന്‍റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്.
ആസാമില്‍ നിന്നുമാണ് സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഫുട്‌ബോള്‍ പന്തും കൈയില്‍ പിടിച്ച് ശരീരം നിറയെ ചെളിയുമായി ഒരു സംഘം വിദ്യാര്‍ഥികള്‍ മുദ്രാവാക്യം വിളിച്ച് നടന്ന് നീങ്ങുന്നതാണ് ദൃശ്യങ്ങളിലുള്ളത്. സംഭവം വൈറലായി മാറിയിരിക്കുകയാണ്.