റോ​ൾ​സ് റോ​യ്സി​നു ബ​ദ​ലാ​യി ഫിലി​പ്പി​ന്‍റെ സ്വ​ർ​ണസൈ​ക്കി​ൾ
Sunday, June 20, 2021 2:38 PM IST
ബോ​​ബി ചെ​​മ്മ​​ണ്ണൂ​​ർ ത​​ന്‍റെ റോ​​ൾ​​സ് റോ​​യ്സ് കാ​​റി​​ൽ കു​​മ​​ര​​ക​​ത്ത് എ​​ത്തി​​യ​​ത് ക​​ണ്ട അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ ആ​​രാ​​ധ​​ക​​ൻ​​കൂ​​ടി​​യാ​​യ ചാ​​ലു​​ങ്ക​​ൽ ഫി​​ലി​​പ്പി​​ന് അ​​ന്നു തു​​ട​​ങ്ങി​​യ​​താ​​ണ് സ്വ​​ർ​​ണ നി​​റ​​ത്തി​​ലു​​ള്ള വാ​​ഹ​​ന​​ത്തോ​​ടു​​ള്ള മോ​​ഹം. കേ​​വ​​ലം പെ​​യി​​ന്‍റിം​​ഗ് തൊ​​ഴി​​ലാ​​ളി​​യാ​​യ ത​​നി​​ക്ക് 14 കോ​​ടി രൂ​​പ​​യു​​ടെ കാ​​ർ വാ​​ങ്ങു​​ന്ന​​ത് അ​​സാ​​ധ്യ​​മാ​​ണെ​​ന്നു​​ള്ള തി​​രി​​ച്ച​​റി​​വി​​ൽ സ്വ​​ർ​​ണ​​നി​​റ​​ത്തി​​ലു​​ള്ള ഒ​​രു സൈ​​ക്കി​​ളെ​​ങ്കി​​ലും സ്വ​​ന്ത​​മാ​​ക്കാ​​ൻ തീ​​രു​​മാ​​നി​​ക്കു​​ക​​യാ​​യി​​രു​​ന്നു.

പ​​ല​​യി​​ട​​ങ്ങ​​ളി​​ലും അ​​ന്വേ​​ഷി​​ച്ചി​​ട്ടും മ​​ന​​സി​​നി​​ണ​​ങ്ങി​​യ നി​​റ​​ത്തി​​ലു​​ള്ള സൈ​​ക്കി​​ൾ ല​​ഭി​​ച്ചി​​ല്ല. ഇ​​തോ​​ടെ ത​​ന്‍റെ പ​​ഴ​​യ സൈ​​ക്കി​​ൾ പൊ​​ടി ത​​ട്ടി​​യെ​​ടു​​ത്ത് സ്വ​​ർ​​ണ​​നി​​റം പൂ​​ശി ത​​ന്‍റെ ആ​​ഗ്ര​​ഹം സ​​ഫ​​ല​​മാ​​ക്കു​​ക​​യാ​​യി​​രു​​ന്നു. വി​​നോ​​ദ​​സ​​ഞ്ചാ​​ര കേ​​ന്ദ്ര​​മാ​​യ കു​​മ​​ര​​ക​​ത്തെ ഗ്രാ​​മീ​​ണ റോ​​ഡു​​ക​​ളി​​ലൂ​​ടെ പോ​​കു​​ന്ന ഫി​​ലി​​പ്പി​​നെ നാ​​ട്ടു​​കാ​​ർ കൗ​​തു​​ക​​ത്തോ​​ടെ​​യാ​​ണു വീ​​ക്ഷി​​ക്കു​​ന്ന​​ത്.

സു​​ഹൃ​​ത്തു​​ക്ക​​ൾ സ്വ​​ർ​​ണ സൈ​​ക്കി​​ൾ യാ​​ത്ര​​യു​​ടെ ര​​ഹ​​സ്യം ആ​​രാ​​ഞ്ഞ​​പ്പോ​​ഴാ​​ണ് ബോ​​ബി ചെ​​മ്മ​​ണ്ണൂ​​രി​​നോ​​ടു​​ള്ള ത​​ന്‍റെ ആ​​രാ​​ധ​​ന​​യാ​​ണ് ഇ​​തി​​ന്‍റെ പി​​ന്നി​​ലെ​​ന്നു വെ​​ളി​​പ്പെ​​ടു​​ത്തി​​യ​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.