പാ​മ്പു​ക​ളെ കൈ​യി​ലെ​ടു​ത്ത് നൃ​ത്തം; അ​വ​സാ​നം അ​ഴി​ക്കു​ള്ളി​ലാ​യി
പാ​മ്പു​ക​ളെ കൈ​യി​ൽ പി​ടി​ച്ച് ഗ​ർ​ബ നൃ​ത്തം ചെ​യ്ത പെ​ണ്‍​കു​ട്ടി​ക​ൾ അ​റ​സ്റ്റി​ൽ. 12 വ​യ​സു​ള്ള കു​ട്ടി​യു​ൾ​പ്പ​ടെ​യു​ള്ള യു​വ​തി​ക​ളാ​ണ് മൂ​ർ​ഖ​ൻ പാ​മ്പി​നെ​ കൈ​യി​ലെ​ടു​ത്ത് നൃ​ത്തം ചെ​യ്ത​ത്. മു​ൻ​പി​ലെ നി​ര​യി​ൽ ഒ​രു കു​ട്ടി​യും ര​ണ്ട് യു​വ​തി​ക​ളു​മാ​ണ് നി​ന്നി​രു​ന്ന​ത്. ഇ​വ​രി​ൽ ര​ണ്ടു പേ​ർ ര​ണ്ടു കൈ​യി​ലും പാ​മ്പി​നെ​യും പി​ടി​ച്ചാ​ണ് നി​ന്നി​രു​ന്ന​ത്. ഇ​വ​രി​ൽ ഒ​രാ​ൾ ഒ​രു കൈ​യി​ൽ വാ​ൾ ഉ​യ​ർ​ത്തു​ക​യും മ​റു​കൈ കൊ​ണ്ട് പാ​മ്പി​ന്‍റെ വാ​ലി​ൽ പി​ടി​ച്ചു വ​ലി​ക്കു​ക​യും ചെ​യ്യു​ന്ന​ത് വീ​ഡി​യോ​യി​ൽ കാ​ണാം.

നി​ല​ത്ത് കി​ട​ന്ന് ഇ​ഴ​യു​വാ​ൻ ശ്ര​മി​ക്കു​ന്ന പാ​മ്പ് ഇ​വ​രു​ടെ കൈ​യി​ൽ നി​ന്നും ര​ക്ഷ​പെ​ടു​വാ​ൻ ശ്ര​മി​ക്കു​ന്ന​തും വീ​ഡി​യോ​യി​ൽ വ്യ​ക്ത​മാ​ണ്. ഈ ​സ​മ​യം മ​റ്റ് പെ​ണ്‍​കു​ട്ടി​ക​ൾ നൃ​ത്തം ചെ​യ്യു​ക​യാ​ണ്. സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ വൈ​റ​ലാ​യ​തി​നെ തു​ട​ർ​ന്ന് ഇ​വ​രെ വ​നം​വ​കു​പ്പ് അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.

ഈ ​ച​ട​ങ്ങ് സം​ഘ​ടി​പ്പി​ച്ച​യാ​ളെ​യും ഇ​വ​ർ​ക്ക് പാ​മ്പു​ക​ളെ എ​ത്തി​ച്ചു ന​ൽ​കി​യ ആ​ളും അ​റ​സ്റ്റി​ലാ​ണ്. പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത കു​ട്ടി​യെ ജു​വ​നൈ​ൽ ഹോ​മി​ലാ​ണ് പാ​ർ​പ്പി​ച്ചി​രി​ക്കു​ന്ന​ത്. മ​റ്റു​ള്ള​വ​ർ​ക്കെ​തി​രെ വ​ന്യ​ജീ​വി സം​ര​ക്ഷ​ണ​പ്ര​കാ​ര​മാ​ണ് കേ​സ് ര​ജി​സ്ട്ര​ർ ചെ​യ്തി​ട്ടു​ള്ള​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.