എനിക്കു വേണ്ടത് ബിഎംഡബ്ല്യു അല്ല ജ്വാഗ്വാർ
Sunday, August 11, 2019 9:50 AM IST
മാതാപിതാക്കൾ ജാഗ്വാർ കാർ വാങ്ങിനല്കാത്തതിൽ അരിശംപൂണ്ട യുവാവ് പുതിയ ബിഎംഡബ്ല്യു നദിയിൽ തള്ളിയിട്ടു. ഹരിയാനയിലെ യമുനാനഗറിലാണ് സംഭവം. താൻ ആഗ്രഹിച്ച ജാഗ്വാറിനു പകരം മാതാപിതാക്കൾ ബിഎംഡബ്ല്യു വാങ്ങി നല്കിയതാണ് ഇരുപത്തിരണ്ടുകാരനായ യുവാവ് ആഡംബര കാർ നദിയിൽ തള്ളാൻ കാരണം.
ശക്തമായ മഴയിൽ കുത്തിയൊഴുകുന്ന നദിയിലാണ് കാർ ഉപേക്ഷിച്ചത്. എന്നാൽ, നദിയിലെ പുല്ലിൽ കുടുങ്ങിയതിനാൽ വാഹനം ഒഴുകിപ്പോയില്ല. നാട്ടുകാരുടെ സഹായത്തോടെ പിന്നീട് വാഹനം കരയ്ക്കെത്തിച്ചു. സംഭവത്തിൽ യുവാവിനെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്.
എന്നാൽ, യുവാവ് മനോദൗർബല്യമുള്ളതിനാലാണ് ഇങ്ങനെ സംഭവിച്ചതെന്ന് കുടുംബാംഗങ്ങൾ പോലീസിനെ അറിയിച്ചു. 45 ലക്ഷത്തിലധികം രൂപ വില വരുന്ന ബിഎംഡബ്ല്യു കാറാണ് മാതാപിതാക്കൾ യുവാവിന് സമ്മാനിച്ചത്. ഈ വാഹനം കൂടാതെ ഒരു ഇന്നോവ ക്രിസ്റ്റയും മറ്റ് രണ്ട് എസ്യുവികളും യുവാവിന്റെ പേരിലുണ്ട്.