പെ​യി​ന്‍റിം​ഗ് വേ​ണ്ട, വൈ​ക്കോ​ൽ മ​തി; ജോ​ർ​ജിന്‍റെ ഡി​സൈ​നിം​ഗി​ന്
Thursday, December 22, 2022 12:44 PM IST
ക​ലാ​സൗ​കു​മാ​ര്യ​ത്തി​ന്‍റെ നേ​ർ​സാ​ക്ഷ്യ​മാ​യി വൈ​ക്കോ​ലി​ൽ കോ​റി​യെ​ടു​ത്ത ബൈ​ബി​ൾ വ​ച​ന​ങ്ങ​ളു​മാ​യി ജോ​ർ​ജ് ഫി​യാ​ത്ത്. ക്രി​സ്മ​സി​നെ വ​ര​വേ​ൽ​ക്കാ​ൻ ഉ​ത്പ​ത്തി, സ​ങ്കീ​ർ​ത്ത​ന​ങ്ങ​ൾ, സു​വി​ശേ​ഷ​ങ്ങ​ൾ, ലേ​ഖ​ന​ങ്ങ​ൾ എ​ന്നി​വ​യി​ലെ തി​രു​വ​ച​ന​ങ്ങ​ളാ​ണ് ക​ലാ​ശി​ല്പ​ങ്ങ​ളാ​യി ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ക​ര​വി​രു​തി​ൽ ഇ​ത​ൾ വി​രി​യു​ന്ന​ത്.

മു​ന്നൂ​റോ​ളം ആ​കാ​ശ​പ​റ​വ​ക​ളാ​യ അ​ന്തേ​വാ​സി​ക​ൾ​ക്ക് അ​ഭ​യം ന​ൽ​കു​ന്ന മൈ​ല​ക്കൊ​ന്പ് ദി​വ്യ​ര​ക്ഷാ​ല​യ​മാ​ണ് ജോ​ർ​ജ് ഫി​യാ​ത്തി​ന്‍റെ പു​തി​യ ക​ർ​മ​രം​ഗം.

നേ​ര​ത്തെ ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത​യു​ടെ കീ​ഴി​ൽ ഫി​യാ​ത്ത് മി​ഷ​നി​ലെ സ​ജീ​വ അം​ഗ​മാ​യി​രു​ന്നു. അ​വി​വാ​ഹി​ത​നാ​യ ഇ​ദ്ദേ​ഹം മു​രി​ങ്ങൂ​ർ ഡി​വൈ​ൻ ധ്യാ​ന കേ​ന്ദ്ര​ത്തി​ലും ക​ല​യി​ലൂ​ടെ സു​വി​ശേ​ഷം പ​ക​ർ​ന്നു ന​ൽ​കാ​നു​ള്ള ദൗ​ത്യ​ത്തി​ൽ പ​ങ്കാ​ളി​യാ​യി​രു​ന്നു.

രാ​ജ​സ്ഥാ​ൻ ബൈ​ബി​ൾ കോ​ള​ജി​ലെ പ​ഠ​ന​കാ​ല​ത്താ​ണ് ക​ല​യി​ലൂ​ടെ സു​വി​ശേ​ഷം എ​ന്ന ആ​ശ​യം ഇ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ന​സി​ൽ ഉ​ദി​ച്ച​ത്. വൈ​ക്കോ​ൽ ഉ​പ​യോ​ഗി​ച്ചു ബൈ​ബി​ൾ​പ​ര​മാ​യ കൂ​ടു​ത​ൽ ക​ലാ​സൃ​ഷ്ടി​ക​ൾ നി​ർ​മി​ക്ക​ണ​മെ​ന്നാ​ണ് ആ​ഗ്ര​ഹ​മെ​ന്നു ജോ​ർ​ജ് ഫി​യാ​ത്ത് പ​റ​ഞ്ഞു.

ദി​വ്യ​ര​ക്ഷാ​ല​യം ഡ​യ​റ​ക്ട​റാ​യ ടോ​മി ഓ​ട​യ്ക്ക​ൽ പി​ന്തു​ണ​യും പ്രോ​ത്സാ​ഹ​ന​വു​മാ​യി ഒ​പ്പ​മു​ള്ള​തി​നാ​ൽ പു​തി​യ ര​ച​നാ സ​ങ്കേ​ത​ങ്ങ​ളി​ലൂ​ടെ കൂ​ടു​ത​ൽ ക​ലാ​സൃ​ഷ്ടി​ക​ൾ​ക്കു രൂ​പം ന​ൽ​കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് ഇ​ദ്ദേ​ഹം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.