ത​ല പോ​യാ​ലും നീ​ന്തും; നെ​റ്റി​സ​ണ്‍ ഞെ​ട്ട​ലി​ല്‍
Wednesday, May 17, 2023 3:24 PM IST
സാ​ധാ​ര​ണ​യാ​യി ഏ​തൊ​രു ജീ​വി​ക്കും പ്ര​ധാ​ന​പ്പെ​ട്ട ഒ​ന്നാ​ണ​ല്ലൊ ത​ല. ത​ല പോ​യാ​ല്‍ പി​ന്ന​ത്തെ കാ​ര്യം പ​റ​യേ​ണ്ട​തി​ല്ല​ല്ലൊ. എ​ന്നാ​ല്‍ ത​ല പോ​യാ​ലും പ്ര​വ​ര്‍​ത്തി​യി​ല്‍ ഉ​റ​ച്ചു​നി​ല്‍​ക്കു​ന്ന ചി​ല​രു​ണ്ട്. സാ​ധാ​ര​ണ നാം ​അ​വ​രെ ധീ​ര​ന്‍​മാ​ര്‍ എ​ന്നൊ​ക്കെ വി​ശേ​ഷി​പ്പി​ക്കും.

എ​ന്നാ​ല്‍ ത​ല പോ​യി​ട്ടും കൂ​ളാ​യി ന​ട​ക്കു​ന്ന ഒ​രാ​ള്‍ ഇ​പ്പോ​ള്‍ നെ​റ്റി​സ​ണെ ഞെ​ട്ടി​ക്കു​ക​യാ​ണ്. ക​ക്ഷി മ​റ്റാ​രു​മ​ല്ല ഒ​രു മീ​നാ​ണ്.

ട്വി​റ്റ​റി​ല്‍ എ​ത്തി​യ വീ​ഡി​യോ​യി​ല്‍ ഒ​രു മീ​ന്‍ നീ​ന്തു​ന്ന കാ​ഴ്ച​യാ​ണു​ള്ള​ത്. എ​ന്നാ​ല്‍ കാ​മ​റ ദൃ​ശ്യ​ങ്ങ​ള്‍ കൂ​ടു​ത​ല്‍ തെ​ളിയുമ്പോ​ള്‍ കാ​ണി​ക​ള്‍ ആ​കെ ഞെ​ട്ടും. കാ​ര​ണം ഈ ​മീ​നി​ന് ത​ല​യി​ല്ല എ​ന്ന​തു​ത​ന്നെ.

ആ​രെ​ങ്കി​ലും ഈ ​മ​ത്സ്യ​ത്തെ ത​ല​യ​റു​ത്ത് വെ​ള്ള​ത്തി​ല്‍ ഉ​പേ​ക്ഷി​ച്ച​താ​ണോ അ​തോ വ​ലി​യ ജീ​വി​ക​ള്‍ വ​ല്ല​തും ഇ​തി​ന്‍റെ ത​ല തി​ന്ന​താ​ണൊ എ​ന്ന കാ​ര്യം വ്യക്ത​മ​ല്ല. എ​ന്നാ​ല്‍ ഇ​തെ​ങ്ങ​നെ സ​ഞ്ച​രി​ക്കു​ന്നു എ​ന്ന​താ​ണ്ആ​ളു​ക​ളെ കു​ഴ​യ്ക്കു​ന്ന​ത്.

വൈ​റ​ലാ​യി മാ​റി ദൃ​ശ്യ​ങ്ങ​ള്‍​ക്ക് നി​ര​വ​ധി അ​ഭി​പ്രാ​യ​ങ്ങ​ള്‍ ല​ഭി​ക്കു​ന്നു​ണ്ട്. ഇ​ത് അ​ദ്ഭു​ത​മെ​ന്ന് ചി​ല​ര്‍ പ​റ​യു​മ്പോ​ള്‍ ഇ​ത് വി​എ​ഫെ​ക്ട്‌​സ് വി​രു​തെ​ന്നാ​ണ് ചി​ല​ര്‍ സം​ശ​യി​ക്കു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.