ഭിക്ഷ ചോദിച്ചയാൾക്ക് എടിഎം കാർഡ് നൽകി പിൻ നമ്പർ പറഞ്ഞു കൊടുത്തു; കണ്ണു നനയിക്കുന്ന രംഗം
Tuesday, March 19, 2019 3:29 PM IST
ഭിക്ഷ ചോദിച്ചെത്തിയ അപരിചിതന് ഒരു യുവാവ് തന്റെ എടിഎം കാർഡ് നൽകി പിൻ നമ്പർ പറഞ്ഞു നൽകുന്നതിന്റെ ദൃശ്യങ്ങൾ കൈയടി വാരിക്കൂട്ടുന്നു. യുകെയിലെ ന്യൂകാസിൽ എന്ന സ്ഥലത്താണ് ഈ മനോഹര സംഭവം അരങ്ങേറിയത്.
ഇവിടെയുള്ള ഹാരി ബാറിനു മുമ്പിൽ കുറച്ചു സുഹൃത്തുക്കൾ വട്ടം കൂടിയിരിക്കുമ്പോൾ ഒരാൾ ഭിക്ഷയ്ക്കായി ഇവർക്കു സമീപം വന്നു. മാത്രമല്ല തനിക്ക് പണം നൽകണമെന്ന് ഇയാൾ അവരോട് ആവശ്യപ്പെടുകയും ചെയ്തു. പെട്ടന്ന് കസേരയിലിരുന്ന ഒരാൾ രണ്ടാമതൊന്ന് ചിന്തിക്കാതെ തന്റെ എടിഎം കാർഡ് നൽകി പിൻ നമ്പരും അദ്ദേഹത്തോട് പറഞ്ഞു. മാത്രമല്ല 20 യൂറോ അക്കൗണ്ടിൽ നിന്നും പിൻവലിച്ചുകൊള്ളാൻ അദ്ദേഹത്തോട് പറഞ്ഞു.
ആകെ അമ്പരന്നു പോയ ഇദ്ദേഹം പണം പിൻവലിച്ചതിനു ശേഷം കാർഡ് തിരിക നൽകുകയും ചെയ്തു. ഇവർക്കു സമീപമുണ്ടായിരുന്ന ഒരാളാണ് ഈ ദൃശ്യങ്ങൾ പകർത്തിയത്. സോഷ്യൽമീഡിയയിൽ പങ്കുവച്ച ദൃശ്യങ്ങൾ വൈറലായതിനെ തുടർന്ന് ഇദ്ദേഹത്തിന് അഭിനന്ദനം നൽകി നിരവധിയാളുകളാണ് രംഗത്തെത്തിയിരിക്കുന്നത്.