മൃഗശാലകള്‍ സന്ദര്‍ശിക്കുമ്പോള്‍ ആളുകള്‍ കുറച്ചു ശ്രദ്ധകൂടി പുലര്‍ത്തണം. അല്ലായെങ്കില്‍ ജീവന്‍ തന്നെ അപകടത്തിലായേക്കാം. കാരണം കൂട്ടിലാണെങ്കിലും അവിടുള്ളത് വന്യ മൃഗങ്ങള്‍ തന്നാണല്ലൊ. മുമ്പും നിരവധി പേര്‍ക്ക് മൃഗശാലയില്‍ വെച്ച് ജീവന്‍ നഷ്ടപ്പെട്ടിട്ടുമുണ്ടല്ലൊ.

അടുത്തിടെ ഇന്തോനേഷ്യയിലെ ഒരു മൃഗശാലയിലുണ്ടായ സംഭവത്തിന്‍റെ വീഡിയോ ആണിപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. മൃഗശാല സന്ദര്‍ശിക്കാനെത്തിയ യുവാക്കളിലൊരാളെ ഒറാംഗൂട്ടാന്‍ ആക്രമിച്ചതാണ് സംഭവം.

കൂടിനടുത്തേക്ക് എത്തിയ യുവാവിന്‍റെ ടീ ഷര്‍ട്ടില്‍ ഒറാംഗൂട്ടാന്‍ പിടികൂടുകയായിരുന്നു. അതിലെ പിടിവിടീക്കാനായി യുവാവ് ശ്രമിക്കുമ്പോള്‍ ഒറാംഗൂട്ടാന്‍ അയാളുടെ കാലില്‍ കടന്നു പിടിക്കുകയായിരുന്നു. മറ്റൊരാള്‍ സഹായത്തിനെത്തിയെങ്കിലും ഈ വലിയ കുരങ്ങന്‍ പിടിവിടാന്‍ തയാറാകാതെ യുവാവിനെ തന്‍റെ കൂട്ടിലേക്ക് വലിച്ചു കയറ്റാന്‍ ശ്രമിച്ചു കൊണ്ടിരുന്നു.

ഒടുവില്‍ എങ്ങനെയോ യുവാവിന് ഒറാംഗൂട്ടാന്‍റെ പിടുത്തത്തില്‍ നിന്ന് രക്ഷപ്പെടാനായി. കാലിന് അല്പം പരിക്കേറ്റെങ്കിലും യുവാവിന് ജീവന്‍ നഷ്ടപ്പെട്ടില്ലല്ലൊ എന്ന ആശ്വാസത്തിലാണ് സമൂഹ മാധ്യമങ്ങള്‍.