"നുമ്മടെ കുമ്മനാനയെ എടുത്തില്ലെങ്കിൽ മെട്രോ ഉരുളില്ല..!' കുമ്മനാനയ്ക്കു പിന്നിൽ സോഷ്യൽ മീഡിയ ഒറ്റക്കെട്ട്
കൊ​​​ച്ചി മെ​​​ട്രോ​​​യു​​​ടെ ഭാ​​​ഗ്യ​​​ചി​​​ഹ്ന​​​മാ​​​യ ആ​​​ന​​​ക്കു​​​ട്ട​​​നു പേരിടാൻ സോഷ്യൽ മീഡിയയ്ക്ക് നല്കിയ സമയപരിധി ഇന്ന് അവസാനിക്കേ വല്ലാത്തൊരു കെണിയിലാണ് കെഎംആർഎൽ. ഏറ്റവും കൂടുതൽ ലൈക്കും കമന്‍റും കിട്ടിയ ആദ്യത്തെ രണ്ടു പേരുകളിൽ ഏതെടുത്താലും പണിയാകും. കുമ്മനാന എന്ന പേരാണ് ഇപ്പോൾ ലൈക്ക് വാരി മുന്നേറിയിരിക്കുന്നത്. ലിജോ വർഗീസ് എന്ന യുവാവ് നിർദേശിച്ച പേരിന് തിങ്കളാഴ്ച രാവിലെ വരെ ലൈക്കുകളടക്കം 35,000 റിയാക്‌ഷനുകളും 3500 കമന്‍റുകളുമാണ് ലഭിച്ചത്. കൊച്ചി മെട്രോയുടെ ഒറിജിനൽ പോസ്റ്റിനു പോലും 12,000 ലൈക്ക് മാത്രം ലഭിച്ച സ്ഥാനത്താണ് കമന്‍റിന് ലൈക്കിന്‍റെ പെരുമഴ. രണ്ടാം സ്ഥാനത്തുള്ള കുമ്മൻ എന്ന പേരിനും നിരവധി ലൈക്കുകൾ ലഭിച്ചു. ചിലർ കണ്ണന്താന എന്ന പേരാണ് നിർദേശിച്ചത്. ഈ പേര് ആണെങ്കിൽ മെട്രോയ്ക്ക് പുള്ളിംഗ് കൂടുമെന്നാണ് ഇവരുടെ അഭിപ്രായം. ഫെയ്ക്ക് ഐഡികളുടെ രാജ്ഞിയായ അശ്വതി അച്ചു എന്ന പേരിനും ആയിരക്കണക്കിന് ലൈക്ക് കിട്ടി.പണി പാളിയെന്നു മനസിലായ ​​​കെ​​​എം​​​ആ​​​ർ​​​എ​​​ൽ ഫേ​​​സ്ബു​​​ക്ക് പോ​​​സ്റ്റ് എ​​​ഡി​​​റ്റ് ചെ​​​യ്ത് തടിയൂരുകയാണുണ്ടായത്. പ​​​ഴ​​​യ പോ​​​സ്റ്റ് എ​​​ഡി​​​റ്റ് ചെ​​​യ്ത് കെ​​​ആ​​​ർ​​​എ​​​ൽ പു​​​തി​​​യ വ്യ​​​വ​​​സ്ഥ മു​​​ന്നോ​​​ട്ടു​​​വ​​​യ്ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. "ഏ​​​തെ​​​ങ്കി​​​ലും വ്യ​​​ക്തി​​​യെ അ​​​പ​​​കീ​​​ർ​​​ത്തി​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തോ അ​​​ല്ലെ​​​ങ്കി​​​ൽ വേ​​​ദ​​​നി​​​പ്പി​​​ക്കു​​​ന്ന​​​തോ ആ​​​യ മ​​​ത്സ​​​ര എ​​​ൻ​​​ട്രി​​​ക​​​ൾ പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്കു​​​ന്ന​​​ത​​​ല്ല. ഇ​​​വ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​ന്ന​​​തി​​​നു പ​​​രി​​​ഗ​​​ണി​​​ക്കു​​​ക​​​യു​​​മി​​​ല്ല' എ​​​ന്നാ​​​ണ് കെ​​​എം​​​ആ​​​ർ​​​എ​​​ൽ എ​​​ഡി​​​റ്റ് ചെ​​​യ്തി​​​രി​​​ക്കു​​​ന്ന​​​ത്.എന്നാൽ ഇതുകൊണ്ടൊന്നും സോഷ്യൽ മീഡിയ അടങ്ങിയില്ല. ആ​​​ന​​യ്ക്കു കു​​​മ്മ​​​നാ​​​ന എ​​​ന്ന പേ​​​ര് ത​​​ന്നെ​​​യി​​​ട​​​ണ​​​മെ​​​ന്നും കെ​​​എം​​​ആ​​​ർ​​​എ​​​ൽ വാ​​​ക്കു പാ​​​ലി​​​ക്ക​​​ണ​​​മെ​​​ന്നും ആ​​​വ​​​ശ്യ​​​മു​​​ന്ന​​​യി​​​ച്ചു കമന്‍റുകളുടെ പെരുമഴയാണ്. സപ്പോർട്ട് കുമ്മനാന എന്ന ഹാഷ്‌ടാഗിൽ ഫേസ്ബുക്കിൽ പ്രത്യേക കാമ്പയിനും തുടങ്ങിക്കഴിഞ്ഞു. കുമ്മനാന എന്ന ഈ പേര് ഇട്ടില്ലേൽ കൊച്ചിയിൽ കൂടി മെട്രോ ഓടാൻ സമ്മതിക്കില്ലെന്നും ട്രെയിനിന്‍റെ എല്ലാ ടയറിന്‍റെയും കാറ്റ്‌ അഴിച്ചു വിടുമെന്നും വരെ കമന്‍റുകളിറങ്ങി. ട്രോൾ ഗ്രൂപ്പുകളും പേര് ആഘോഷമാക്കുകയാണ്. കുമ്മനാനയുടെ പേരിൽ കവിതകൾ വരെ ചില വിദ്വാന്മാർ പടച്ചുണ്ടാക്കിക്കഴിഞ്ഞു.ആ​​​ന​​​ക്കു​​​ട്ട​​​നു പേ​​​ര് നി​​​ർ​​​ദേ​​​ശി​​​ക്കാ​​​ൻ പൊ​​​തു​​​ജ​​​നാ​​​ഭി​​​പ്രാ​​​യം തേ​​​ടി ക​​​ഴി​​​ഞ്ഞ മാ​​​സം 30നാ​​​ണ് കൊ​​​ച്ചി മെ​​​ട്രോ ഫേ​​​സ്ബു​​​ക്ക് ഒ​​​ഫീ​​​ഷ്യ​​​ൽ പേ​​​ജി​​​ലൂ​​​ടെ പ​​​ര​​​സ്യം പോ​​​സ്റ്റ് ചെ​​​യ്ത​​​ത്. അ​​​പ്പു, തൊ​​​പ്പി, കു​​​ട്ട​​​ൻ ഈ ​​​പേ​​​രൊ​​​ന്നും വേ​​​ണ്ട. അ​​​തൊ​​​ന്നും സ്റ്റാ​​​റ്റ​​​സി​​​നു ചേ​​​രി​​​ല്ല. ന​​​ല്ല കൂ​​​ൾ ആ​​​യൊ​​​രു പേ​​​ര്...​​​ ആ​​​ർ​​​ക്ക് വേ​​​ണ​​​മെ​​​ങ്കി​​​ലും പേ​​​ര് നി​​​ർ​​​ദേ​​​ശി​​​ക്കാം എ​​​ന്നാ​​​യി​​​രു​​​ന്നു പ​​​ര​​​സ്യ​​​വാ​​​ച​​​കം. പേര് ഏതു നിർദേശിച്ചാലും അന്തിമതീരുമാനമെടുക്കുന്നത് കൊച്ചി മെട്രോ തന്നെയായിരിക്കും. സോഷ്യൽ മീഡിയയ്ക്കൊപ്പം നില്ക്കുമോ അതോ വേറെ പേര് ഇടുമോ എന്ന് എന്തായാലും അടുത്ത ദിവസം അറിയാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
Loading...