മൂന്ന് സഹോദരിമാര്‍ക്ക് ഒരു ഭര്‍ത്താവ്
Monday, February 6, 2023 11:48 AM IST
ഒരേ പ്രസവത്തില്‍ ജനിച്ച മൂന്ന് സഹോദരിമാരുടെ കല്യാണമാണിപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. അതിന് കാരണം ഇവര്‍ മൂവരും വിവാഹം കഴിച്ചത് ഒരൊറ്റ പുരുഷനെ തന്നെയാണ്.

സഹോദരിമാര്‍ക്ക് തമ്മില്‍ പിരിയാനുള്ള ബുദ്ധിമുട്ട് കാരണമാണത്രെ ഇത്തരമൊരു തീരുമാനത്തിന് പിന്നില്‍. സംഭവം അങ്ങ് കെനിയയിലാണ്.

സഹോദരിമാരായ കെയ്റ്റ്, ഈവ്, മേരി എന്നിവരാണ് ഇത്തരത്തില്‍ വാര്‍ത്തയിലിടം നേടിയത്. സുവിശേഷ സംഗീതം തൊഴിലായി സ്വീകരിച്ചിട്ടുള്ള ഇവര്‍ സ്റ്റീവോ എന്നു പേരുള്ള യുവാവിനെയാണ് വിവാഹം കഴിച്ചത്. സഹോദരിമാര്‍ തന്നെയാണ് തങ്ങള്‍ക്ക് സ്റ്റീവോയെ ഭര്‍ത്താവായി മതിയെന്ന് തീരുമാനിച്ചത്. ഈ തീരുമാനം സ്റ്റീവോയും അംഗീകരിക്കുകയായിരുന്നു.

എല്ലാ സ്ത്രീകളെയും ഉള്‍ക്കൊള്ളുന്നതിനായി താന്‍ കര്‍ശനമായ സമയക്രമം പാലിക്കുന്നുണ്ടെന്ന് സ്റ്റീവോ പറയുന്നു. തിങ്കളാഴ്ചകള്‍ മേരിയുടെയും ചൊവ്വാഴ്ചകള്‍ കേയ്റ്റിന്‍റെയും ബുധനാഴ്ചകള്‍ ഈവിന്‍റെയും എന്നിങ്ങനെ സമയം പാലിക്കാനാണ് സ്റ്റീവോയുടെ തീരുമാനം.

ഏതായലും നിരവധി കമന്‍റുകൾ ഇവരുടെ വാര്‍ത്തയ്ക്ക് ലഭിക്കുന്നുണ്ട്. "ജീവിതം എന്നും സമാധാനപൂര്‍ണമായിരിക്കട്ടെ' എന്നാണൊരു ഉപയോക്താവ് കുറിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.