ബാഗിലൊളിപ്പിച്ച ക്രൂരത; അഞ്ച് മാസം പ്രായമുള്ള കുഞ്ഞിനെ ബാഗിൽ നിന്നും കണ്ടെത്തി
Tuesday, September 17, 2019 2:03 PM IST
വിമാനത്താവളത്തിലെ സുരക്ഷാ പരിശോധനയ്ക്കിടെ യാത്രക്കാരന്റെ ബാഗിനുള്ളിൽ നിന്നും അഞ്ച് മാസം പ്രായമുള്ള പിഞ്ചു കുഞ്ഞിനെ കണ്ടെത്തി. ദുബായ് വിമാനത്താവളത്തിലാണ് സംഭവം. കുഞ്ഞിനെ പാക്കിസ്ഥാനിൽ നിന്നും ദുബായിലേക്ക് കടത്തിക്കൊണ്ടു വന്നതാകാമെന്നാണ് സുരക്ഷാ ഉദ്യോഗസ്ഥർ കരുതുന്നത്.
യാത്രക്കാരുടെ ബാഗുകൾ പരിശോധിക്കുന്നതിനിടെയാണ് കുഞ്ഞിനെ ഉദ്യോഗസ്ഥർ കണ്ടെത്തുന്നത്. കുട്ടിയെ കൂടാതെ പ്ലാസ്റ്റിക് ബാഗുകളും ഗ്ലാസുകളും ഈ ബാഗിൽ നിറച്ചിരുന്നു. ഐപിഎസ് ഉദ്യോഗസ്ഥനായ എച്ച്ജിഎസ് ദാലിവാൽ ആണ് ഈ വീഡിയോ ട്വിറ്ററിലൂടെ പുറം ലോകത്തെ അറിയിച്ചത്.