അടുക്കരുത്..! കൊ​റോ​ണ​യെ അകറ്റാൻ ഡി​സ്‌​ക് വി​ദ്യ
Sunday, March 15, 2020 11:26 AM IST
കോ​വി​ഡ് 19 വൈ​റ​സ് ലോ​ക​ത്തി​ല്‍ മു​ഴു​വ​ന്‍ ഭീ​തി​യു​ടെ ക​രി​നി​ഴ​ല്‍ വീ​ഴ്ത്തി​യി​രി​ക്കു​ക​യാ​ണ്. വൈ​റ​സി​നെ പ്ര​തി​രോ​ധി​ക്കു​വാ​നു​ള്ള മാ​ര്‍​ഗ​ങ്ങ​ള്‍ ആ​രോ​ഗ്യ വി​ദ​ഗ്ധ​ര്‍ പ​ങ്കു​വ​യ്ക്കു​ന്നു​ണ്ട്. ഈ ​പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഇ​റ്റ​ലി​യി​ല്‍ നി​ന്നു​മു​ള്ള വീ​ഡി​യോ​യാ​ണ് ഏ​റെ കൗ​തു​ക​മാ​കു​ന്ന​ത്.

ഡി​സ്‌​കിന്‍റെ രൂ​പ​ത്തി​ല്‍ നി​ര്‍​മി​ച്ച കാ​ര്‍​ഡ് ബോ​ര്‍​ഡ് ശ​രീ​ര​ത്തി​ല്‍ വ​ച്ച് ഒ​രാ​ള്‍ ന​ട​ക്കു​ന്ന​താ​ണ് വീ​ഡി​യോ​യി​ലു​ള്ള​ത്. ഇ​ത് ശ​രീ​ര​ത്തി​ല്‍ വ​ച്ചി​രി​ക്കു​ന്ന​തി​നാ​ല്‍ മൂ​ന്ന് മീ​റ്റ​ര്‍ ദൂ​ര​ത്തി​ല്‍ ആ​ര്‍​ക്കും ഇ​ദ്ദേ​ഹ​ത്തി​ന് അ​ടു​ക്ക​ല്‍ എ​ത്താ​ന്‍ സാ​ധി​ക്കി​ല്ല.

സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ല്‍ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ള്‍ വൈ​റ​ലാ​യി മാ​റു​ക​യാ​ണ്. കൗ​തു​ക​ക​ര​മാ​യ ദൃ​ശ്യ​ങ്ങ​ള്‍​ക്ക് പ്ര​തി​ക​ര​ണം ന​ല്‍​കി നി​ര​വ​ധി​യാ​ളു​ക​ള്‍ രം​ഗ​ത്തെ​ത്തു​ന്നു​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.