നിയന്ത്രണരേഖയിൽ പാട്ടുപാടി ക്രിസ്മസ് ആഘോഷിച്ച് സൈനികർ
Wednesday, December 25, 2019 12:30 PM IST
ജമ്മു കാഷ്മീരിലെ നിയന്ത്രണരേഖയിൽ ക്രിസ്മസ് ആഘോഷിക്കുന്ന സൈനികരുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.
സാന്താക്ലോസും മഞ്ഞുകൊണ്ടു നിര്‍മിച്ച സ്നോമാനുമൊപ്പമായിരുന്നു ജിംഗിൾ ബെൽസ് ഗാനം ആലപിച്ച് സൈനികരുടെ ആഘോഷം.
നിരവധി സൈനികരാണ് ആഘോഷത്തിൽ പങ്കെടുത്തത്. വാര്‍ത്താ ഏജൻസിയായ എഎൻഐയാണ് ഇന്ത്യൻ ആര്‍മിയെ ഉദ്ധരിച്ച് വീഡിയോ പുറത്തുവിട്ടത്.