വിരാട് കോഹ്ലിയുടെ ചിത്രം പങ്കുവച്ച് ജോണ് സിന; ഹസ്തദാനത്തിന് കൈനീട്ടിയതാണെന്ന് ആരാധകർ
Tuesday, July 9, 2019 3:51 PM IST
ഇന്ത്യൻ ക്രിക്കറ്റ് നായകൻ വിരാട് കോഹ്ലിയുടെ ചിത്രം ഇൻസ്റ്റഗ്രാം പേജിൽ പങ്കുവച്ച് റെസലിംഗ് താരം ജോണ് സിന. ഹസ്തദാനത്തിനായി കോഹ്ലി കൈ നീട്ടുന്ന ഒരു ചിത്രമാണ് അദ്ദേഹം പങ്കുവച്ചത്.
നിമിഷ നേരത്തിനുള്ളിൽ ചിത്രം വൈറലായതിനു പിന്നാലെ ജോണ് സിന എന്തിനായിരിക്കും ഈ ചിത്രം പങ്കുവച്ചതെന്നായിരുന്നു സോഷ്യൽമീഡിയയിൽ ഏറെ ചർച്ചയ്ക്ക് കാരണമായ വിഷയം. മറുവശത്ത് നിൽക്കുന്ന ജോണ് സീനയ്ക്ക് ഹസ്തദാനം നൽകുവാനാണ് വിരാട് കോഹ്ലി കൈ നീട്ടിയതെന്നും ലോക കപ്പിൽ ഇന്ത്യയെ പിന്തുണയ്ക്കുന്നത് സൂചിപ്പിക്കാനാണ് ഈ ചിത്രം പങ്കുവച്ചതെന്നുമാണ് അഭിപ്രായങ്ങൾ ഉയരുന്നത്.
എന്തായാലും ഇരുവരുടെയും ആരാധകർ ചിത്രം ഏറ്റെടുത്തിരിക്കുകയാണ്.