ബാഹുബലിയല്ല...ഇത് ജ്യോതിരാജ്; മലകൾക്കു മുകളിൽ വിസ്മയം സൃഷ്ടിച്ച യുവാവ്
Thursday, December 24, 2020 11:15 AM IST
ബാഹുബലി സിനിമയിൽ പ്രഭാസ് മലകളും കുന്നുകളും നിഷ്പ്രയാസം ചാടിക്കടക്കുന്നത് കണ്ട് അത്ഭുതപ്പെട്ടവരാണ് എല്ലാവരും. സിനിമയിലെ ടെക്നിക്കുകൾ ഉപയോഗിച്ച് അതിലും വലിയ അത്ഭുതങ്ങൾ സൃഷ്ടിക്കാൻ സാധിക്കും. എന്നാൽ ജീവിതത്തിൽ ഇത്തരം അഭ്യാസം കാണിച്ച് വാർത്തയിലിടം നേടിയ ഒരാളുണ്ട്.
കർണാടകയിലെ ചിത്രദുർഗ സ്വദേശിയായ ഇയാളുടെ പേര് ജ്യോതി രാജ് എന്നാണ്. കുത്തനെയുള്ള മലകളും കുന്നുകളും പാറകളും അനായാസമായി ചാടിക്കടന്ന് വിസ്മയമാണ് ഇയാൾ സമ്മാനിക്കുന്നത്.
സ്പൈഡർമാൻ എന്നാണ് എല്ലാവരും വിളിക്കുന്നതെങ്കിലും ആ വിളി കേൾക്കാൻ ജ്യോതിരാജിന് ഇഷ്ടമില്ല. മംഗി മാൻ എന്നാണ് ജ്യോതിരാജ് സ്വയം വിശേഷിപ്പിക്കുന്നത്. ലോകത്തെ വിവിധ ഭാഗങ്ങളില്‍ നിന്ന് റോക്ക് ക്ലൈമ്പിംഗ് നടത്താന്‍ നിരവധിയാളുകൾ ജ്യോതിരാജിനെ ക്ഷണിച്ചിട്ടുണ്ട്.
റോക്ക് ക്ലൈമ്പിംഗില് ഇന്ത്യയ്ക്ക് വേണ്ടി ഒരു മെഡല്‍ നേടി കൊടുക്കുകയാണ് ജ്യോതി രാജിന്റെ സ്വപ്നം. അടുത്തിടെ റോക്ക് ക്ലൈമ്പിംഗ് ഒരു മത്സര ഇനമായി ഒളിമ്പിക്സില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ വെനിസ്വലയിലെ ലോകത്തെ ഏറ്റവും വലിയ വെള്ളച്ചാട്ടമായ ഏഞ്ചല്‍ വെള്ളച്ചാട്ടത്തിന് അഭിമുഖമായുള്ള കുത്തനെയുള്ള പാറയുടെ മുകളില്‍ കയറാനും ജ്യോതിരാജിന് പദ്ധതിയുണ്ട്.