"ഞങ്ങൾ മടങ്ങുന്നു... തീരാത്ത വേദനയായി മനസിൽ നിങ്ങളുണ്ടാകും'- കവളപ്പാറയിൽ നിന്നും കണ്ണീരോടെ അഗ്നിശമനസേന
Wednesday, August 28, 2019 3:33 PM IST
ഭൂമിയുടെ കോപം മനുഷ്യരുടെ മേൽ പടർന്നിറങ്ങി നാശം വിതച്ച കവളപ്പാറയിൽ നിന്നും രക്ഷാപ്രവർത്തനം അവസാനിപ്പിച്ചിറങ്ങിയ അഗ്നിശമനസേനാംഗത്തിന്റെ കുറിപ്പ് ഹൃദയഭേദകമാകുന്നു. ഇ.കെ. അബ്ദുൾ സലീം എന്നയാളാണ് ഈ വരികൾ പങ്കുവച്ചത്. മഞ്ചേരി ഫയർസ്റ്റേഷനിലെ അസിസ്റ്റന്റ് സ്റ്റേഷൻ മാസ്റ്ററാണ് സലീം.
അപകടത്തിൽ തകർന്ന് വീണ വീടിന്റെ കോണ്ക്രീറ്റ് തൂണുകളുടെ ഇടയിൽ രക്ഷയ്ക്കായി നീട്ടിയ കൈകളുമായി കിടക്കുന്ന അലീനയെന്ന കുരുന്ന് രക്ഷാപ്രവർത്തകരുടെ കണ്ണ് നനയിച്ചതിനെക്കുറിച്ചും അദ്ദേഹം മനസ് തുറന്നു. പതിനെട്ട് ദിവസങ്ങളായി കവളപ്പാറയിൽ ഒരു മനസോടെ പ്രവർത്തിച്ച രക്ഷാപ്രവർത്തകരുടെ കണ്ണീർപ്രണാമം എന്ന് കുറിച്ചാണ് അദ്ദേഹം തന്റെ വാക്കുകൾ അവസാനിപ്പിച്ചത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം