'ഇ​ത് കേ​ശു​മാ​മ​ൻ സി​ൻ​ഡ്രോം'; ഫേസ്ബുക്കിലെ കൂട്ടനിലവിളിക്കാരോട് കേരളാ പോലീസിനു പറയാനുള്ളത്
Wednesday, January 8, 2020 10:25 AM IST
സോ​ഷ്യ​ൽ​മീ​ഡി​യ​യി​ലെ പു​തി​യ ച​ർ​ച്ചാവി​ഷ​യം ഫേ​സ്ബു​ക്കി​ലെ അ​ൽ​ഗോ​രി​ത​മാ​ണ്. ഇ​ത് പ്ര​കാ​രം കമന്‍റ് ഇടാത്തവരുടെ പോ​സ്റ്റു​ക​ൾ സുഹൃത്തുക്കൾക്ക് കാ​ണാ​നാ​കി​ല്ലെ​ന്നും 25 പേ​ർ​ക്ക് മാ​ത്ര​മേ സാ​ധി​ക്കു​ക​യു​ള്ളു​വെ​ന്നു​മാ​ണ് പ്ര​ച​രി​ക്കു​ന്ന വാ​ർ​ത്ത​യി​ലു​ള്ള​ത്.

ഇ​തി​ന് പ്ര​തി​വി​ധി​യാ​യി ഓ​രോ​രു​ത്ത​രും പ​ങ്കു​വ​യ്ക്കു​ന്ന അ​ൽ​ഗോ​രി​ത​ത്തെ​ക്കു​റി​ച്ചു​ള്ള പോ​സ്റ്റി​ന് താ​ഴെ​യാ​യി ക​മ​ന്‍റു​ക​ൾ പ​ങ്കു​വ​യ്ക്ക​ണ​മെ​ന്നും പ​റ​യു​ന്നു. എ​ന്നാ​ൽ ഇ​ത്ത​രം ആശങ്കകൾക്ക് അടിസ്ഥാനമില്ലെന്ന് വ്യ​ക്ത​മാ​ക്കു​ക​യാ​ണ് കേ​ര​ള പോ​ലീ​സ്.

കേ​ശു​മാ​മ​ൻ സി​ൻ​ഡ്രോം എ​ന്നൊ​ക്കെ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ ഓമ​ന​പ്പേ​രി​ൽ അ​റി​യ​പ്പെ​ടു​ന്ന മ​ണ്ട​ത്ത​ര​ങ്ങ​ളു​ടെ ലേ​റ്റ​സ്റ്റ് വേ​ർ​ഷ​ൻ എ​ന്നാ​ണ് കേ​ര​ള പോ​ലീ​സ് ഇ​തി​നെ വി​ശേ​ഷി​പ്പി​ക്കു​ന്ന​ത്.

അല്ലെങ്കിൽത്തന്നെ പ്ര​ധാ​ന​പ്പെ​ട്ട പോ​സ്റ്റു​ക​ൾ അ​ട​ങ്ങി​യ ന്യൂ​സ് ഫീ​ഡു​ക​ൾ മാ​ത്ര​മാ​ണ് ഇപ്പോൾ കാ​ണാ​ൻ ക​ഴി​യു​ക. ന​മു​ക്ക് കേ​ൾ​ക്കാ​നും കാ​ണാ​നും കൂ​ടു​ത​ൽ താ​ല്പ​ര്യ​മു​ള്ള​വ​രെ ഫി​ൽട്ടർ ചെ​യ്താ​ണ് ഫേസ്ബു​ക്ക് കാ​ണി​ക്കു​ക. കൂ​ടു​ത​ൽ സം​വ​ദി​ക്കാ​ൻ ഇ​ഷ്ട​പ്പെ​ടു​ന്ന​വ​രു​ടെ പോ​സ്റ്റു​ക​ൾ സ്വാ​ഭാ​വി​ക​മാ​യും ഫീ​ഡു​ക​ളി​ൽ മു​ന്നി​ട്ട് നി​ൽ​ക്കു​മെന്നും കേരളാ പോലീസിന്‍റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

ഇ​തി​നെ​ക്കു​റി​ച്ച് കൂ​ടു​ത​ൽ അ​റി​യ​ണ​മെ​ങ്കി​ൽ "Facebook Algorithm Hoax' എ​ന്ന് സേ​ർ​ച്ച് ചെ​യ്താ​ൽ മ​തി​യെ​ന്നും ഇ​ത്ത​രം പോ​സ്റ്റു​ക​ൾ ഷെ​യ​ർ ചെ​യ്യു​ന്ന​തി​ന് മു​ൻ​പ് ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും പോ​ലീ​സ് മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു.

ഫേസ്ബുക്ക് പോസ്റ്റ്

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.