പുതിയ പദ്ധതി‍യുമായി പോലീസ്: മോഷണം നടന്നാൽ മൂന്നു സെക്കൻഡിനുള്ളിൽ ‘വിവരമറിയും’
സം​സ്ഥാ​ന​ത്ത് എ​വി​ടെ ക​വ​ർ​ച്ച ന​ട​ന്നാ​ലും മൂ​ന്നു സെ​ക്ക​ൻഡു കൊ​ണ്ട് ആ ​വി​വ​രം വീ​ഡി​യോ ദൃ​ശ്യ​മ​ട​ക്കം തി​രു​വ​ന​ന്ത​പു​ര​ത്തെ പോ​ലീ​സ് ക​ണ്‍​ട്രോ​ൾ റൂ​മി​ൽ ല​ഭി​ക്കും. സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ൾ, ബാ​ങ്കു​ക​ൾ, എ​ടി​എ​മ്മു​ക​ൾ, ട്ര​ഷ​റി, സ​ഹ​ക​ര​ണ ബാ​ങ്കു​ക​ൾ, മ​റ്റ് ബി​സി​ന​സ് സ്ഥാ​പ​ന​ങ്ങ​ൾ, താ​മ​സ​സ്ഥ​ല​ങ്ങ​ൾ എ​ന്നി​വ​യ്ക്ക് 24 മ​ണി​ക്കൂ​റും സു​ര​ക്ഷ ഉ​റ​പ്പു വ​രു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ആ​വി​ഷ്ക​രി​ച്ച സെ​ൻ​ട്ര​ൽ ഇ​ൻ​ട്രൂ​ഷ​ൻ മോ​ണി​റ്റ​റിം​ഗ് സി​സ്റ്റം എ​ന്ന സം​വി​ധാ​ന​മാ​ണ് ഏ​തു മോ​ഷ​ണ​വും ത​ല​സ്ഥാ​ന​ത്തെ പോ​ലീ​സ് ആ​സ്ഥാ​ന​ത്ത് മൂ​ന്നേ മൂ​ന്നു സെ​ക്ക​ൻഡുകൊ​ണ്ട് അ​റി​യി​ക്കു​ന്ന​ത്.

കെ​ൽ​ട്രോ​ണി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് കേ​ര​ള പോ​ലീ​സ് ഈ ​സം​വി​ധാ​നം ന​ട​പ്പി​ലാ​ക്കു​ന്ന​ത്. ലോ​കോ​ത്ത​ര സാ​ങ്കേ​തി​ക വി​ദ്യ​യാ​ണ് ഇ​തി​നാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​ത്. ഇ​തി​നാ​യി തി​രു​വ​ന​ന്ത​പു​ര​ത്ത് പോ​ലീ​സ് ആ​സ്ഥാ​ന​ത്ത് കേ​ന്ദ്രീ​കൃ​ത ക​ണ്‍​ട്രോ​ൾ റൂം ​സ്ഥാ​പി​ച്ചു. ഇ​വി​ടെ നി​ന്ന് കേ​ര​ള​ത്തി​ലെ എ​ല്ലാ പോ​ലീ​സ് ജി​ല്ല​ക​ളി​ലേ​യും ക​ണ്‍​ട്രോ​ൾ റൂ​മു​ക​ളു​മാ​യും പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളു​മാ​യും ബ​ന്ധ​പ്പെ​ടാ​ൻ സൗ​ക​ര്യ​മു​ണ്ട്.

ഈ ​സം​വി​ധാ​ന​വു​മാ​യി ബ​ന്ധി​പ്പി​ച്ചി​ട്ടു​ള്ള സ്ഥാ​പ​ന​ങ്ങ​ളി​ൽ മോ​ഷ​ണ​മോ മോ​ഷ​ണ​ശ്ര​മ​മോ ഉ​ണ്ടാ​യാ​ൽ മൂ​ന്നു സെ​ക്ക​ൻഡിനു​ള്ളി​ൽ അ​തി​ന്‍റെ വീ​ഡി​യോ ദൃ​ശ്യം തി​രു​വ​ന​ന്ത​പു​ര​ത്തെ ക​ണ്‍​ട്രോ​ൾ​റൂ​മി​ൽ ല​ഭി​ക്കും. സ്ഥാ​പ​ന​ത്തി​ന്‍റെ ലൊ​ക്കേ​ഷ​ൻ വി​വ​ര​ങ്ങ​ളും ഇ​തോ​ടൊ​പ്പം ല​ഭി​ക്കും.

തു​ട​ർ​ന്ന് ക​ണ്‍​ട്രോ​ൾ റൂ​മി​ലെ പ​രി​ശോ​ധ​ന​ക്കു ശേ​ഷം ബ​ന്ധ​പ്പെ​ട്ട പോ​ലീ​സ് സ്റ്റ​ഷേ​നി​ലേ​ക്കും ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള മൊ​ബൈ​ൽ ന​ന്പ​റി​ലേ​ക്കും വി​വ​രം അ​റി​യി​ക്കും. ഇ​ത​നു​സ​രി​ച്ച് പോ​ലീ​സ് സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി ആ​വ​ശ്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ഡി​ജി​പി അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.