പിന്നാലെ സിംഹം; ജീവനുകൊണ്ട് രക്ഷപെട്ട് വിനോദ സഞ്ചാരികൾ
Sunday, October 13, 2019 12:30 PM IST
വിനോദസഞ്ചാരികളുടെ ജീപ്പിന് പിന്നാലെ സിംഹം ഓടി വരുന്നതിന്റെ ഭയപ്പെടുത്തുന്ന ദൃശ്യങ്ങൾ വൈറലാകുന്നു. കർണാടകയിലെ അടൽ ബിഹാരി വാച്പേയി സൂവോളജിക്കൽ പാർക്കിലാണ് സംഭവം.
പാർക്കിനുള്ളിൽ ജീപ്പിൽ കറങ്ങിക്കൊണ്ടിരിക്കുകയായിരുന്നവർക്കുനേരെയാണ് സിംഹം ഓടിയടുത്തത്. സിംഹത്തെ കണ്ടതോടെ ഡ്രൈവർ വേഗതയിൽ വാഹനം ഓടിച്ചു പോയി. എന്നാൽ സിംഹവും വാഹനത്തിന്റെ പിന്നാലെ ഓടി.
അവസാനം അതിവേഗതയിൽ വാഹനം ഓടിച്ച് പോയാണ് ഇവർ സിംഹത്തിന്റെ മുൻപിൽ നിന്നും രക്ഷപെട്ടത്. സഞ്ചാരികളിൽ ഒരാളാണ് ഈ ദൃശ്യങ്ങൾ പകർത്തിയത്.