ബം​ഗ​ളൂ​രു​വി​ൽ ഭ​ക്ഷ​ണ​മി​ല്ലാ​തെ കു​ടു​ങ്ങി; യു​വാ​ക്ക​ൾ​ക്ക് കൈ​ത്താ​ങ്ങാ​യി ഉ​മ്മ​ൻ ചാ​ണ്ടി
Friday, April 10, 2020 4:22 PM IST
കോ​വി​ഡ് 19 ലോ​ക്ക്ഡൗ​ണി​ൽ ഭ​ക്ഷ​ണ​മി​ല്ലാ​തെ കു​ടു​ങ്ങി​യ മ​ല​യാ​ളി യു​വാ​ക്ക​ൾ​ക്ക് കൈ​ത്താ​ങ്ങാ​യി മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി. ബം​ഗ​ളൂ​രു കെ​ആ​ർ പു​ര​ത്തെ താ​മ​സ​സ്ഥ​ല​ത്താ​യി​രു​ന്ന ജോ​ബി​ൻ ജോ​സ​ഫ്, ജോ​ർ​ജ് സി​റി​യ​ക് എ​ന്നി​വ​ർ​ക്ക് ഉ​മ്മ​ൻ ചാ​ണ്ടി സ​ഹാ​യ​മെ​ത്തി​ച്ച​ത്.

അ​പ്ര​തീ​ക്ഷി​ത​മാ​യി​രു​ന്നു സം​ഭ​വ​മെ​ന്ന് യു​വാ​ക്ക​ൾ വ്യ​ക്ത​മാ​ക്കി. ലോ​ക്ക്ഡൗ​ണി​ന് തൊ​ട്ടു​മു​ൻ​പ് ക​രു​തി​വ​ച്ച പാ​ച​ക​വാ​ത​ക​വും ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ളും തീ​ർ​ന്ന​തോ​ടെ ദു​രി​ത​ത്തി​ലാ​യ യു​വാ​ക്ക​ൾ ജ​യ്ഹി​ന്ദ് ചാ​ന​ൽ സം​ഘ​ടി​പ്പി​ച്ച പ​ങ്കു​വ​യ്ക്കാം ആ​ശ​ങ്ക​ക​ൾ എ​ന്ന പ​രി​പാ​ടി​യി​ലേ​ക്ക് വി​ളി​ച്ചാ​ണ് ഉ​മ്മ​ൻ ചാ​ണ്ടി​യോ​ട് പ്ര​ശ്ന​ങ്ങ​ൾ പ​റ​ഞ്ഞ​ത്.

സ​ഹാ​യി​ക്കാ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞെ​ങ്കി​ലും യു​വാ​ക്ക​ൾ പ്ര​തീ​ക്ഷി​ച്ചി​രു​ന്നി​ല്ല. പ​രി​പാ​ടി ക​ഴി​ഞ്ഞ ര​ണ്ടു മ​ണി​ക്കൂ​റി​ന് ശേ​ഷം ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ പി​എ യു​വാ​ക്ക​ളെ ബ​ന്ധ​പ്പെ​ട്ട് സ്ഥ​ല​വും മ​റ്റ് വി​ശ​ദാം​ശ​ങ്ങ​ളും തേ​ടി. പി​ന്നാ​ലെ ബം​ഗ​ളൂ​രു​വി​ൽ നി​ന്നും ക​ന്ന​ട സ്വ​ദേ​ശി​യു​ടെ ഫോ​ണ്‍​സ​ന്ദേ​ശം വ​ന്നു. ആ​വ​ശ്യം എ​ന്താ​ണെ​ന്നും താ​മ​സി​ക്കു​ന്ന സ്ഥ​ല​ത്തെ മേ​ൽ​വി​ലാ​സ​വും തി​ര​ക്കി.



വൈ​കാ​തെ യു​വാ​ക്ക​ളു​ടെ താ​മ​സ സ്ഥ​ല​ത്ത് പു​തി​യ ഗ്യാ​സ് സ്റ്റൗ, ​പാ​ച​ക​വാ​ത​ക സി​ലി​ണ്ട​ർ എ​ന്നി​വ​യെ​ത്തി. ഇ​വ ല​ഭി​ച്ചോ എ​ന്നു​റ​പ്പാ​ക്കാ​ൻ പി​ന്നീ​ടും ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ഫോ​ണ്‍​കോ​ൾ എ​ത്തി. ബു​ദ്ധി​മു​ട്ടു​ക​ൾ എ​ന്തെ​ങ്കി​ലും ഉ​ണ്ടാ​യാ​ൽ അ​റി​യി​ക്ക​ണ​മെ​ന്ന് പ​റ​ഞ്ഞാ​ണ് അ​ദ്ദേ​ഹം സം​ഭാ​ഷം അ​വ​സാ​നി​പ്പി​ച്ച​തെ​ന്നും യു​വാ​ക്ക​ൾ പ​റ​ഞ്ഞു. അ​പ്ര​തീ​ക്ഷി​ത സ​ഹാ​യ​ത്തി​ന് യു​വാ​ക്ക​ൾ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ലൂ​ടെ ഉ​മ്മ​ൻ ചാ​ണ്ടി​ക്ക് ന​ന്ദി അ​റി​യി​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.