ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ പാസഞ്ചര്‍ ട്രെയിന്‍ ശനിയാഴ്ച സ്വിറ്റ്സര്‍ലന്‍ഡിലെ ആല്‍പ്സ് പര്‍വതനിരകളിലൂടെ കടന്നുപോയി.

1.9 കിലോമീറ്റര്‍ (1.2 മൈല്‍) വലിപ്പമുള്ള 100 കോച്ചുകളാണ് ഇതിനുണ്ടായിരുന്നത്. സ്വിറ്റ്സര്‍ലന്‍ഡ് റെയില്‍വേ സംവിധാനത്തിന്‍റെ 175-ാം വാര്‍ഷികത്തോടനുബന്ധച്ചാണ് ഇത്തരമൊരു റിക്കാര്‍ഡ് തീര്‍ത്തത്.

150ല്‍ അധികം യാത്രക്കാരുമായി 25 കിലോ മീറ്ററാണ് ഈ ട്രെയിന്‍ സഞ്ചരിച്ചത്. 33 മിനിറ്റായിരുന്നു യാത്രാ സമയം. ഏഴ് ട്രെയിന്‍ ഡ്രൈവര്‍മാരും 21 ടെക്നീഷ്യന്‍മാരും ഒരേ സമയം പ്രവര്‍ത്തിച്ചാണ് ഈ യാത്ര സാധ്യമാക്കിയത്.


22 ഹെലിക്കല്‍ ടണലുകളും 48 പാലങ്ങളും കടന്ന് പോകുന്ന ചരിത്ര യാത്രയുടെ ദൃശ്യങ്ങള്‍ ബെര്‍ഗുണിന് സമീപം സ്ഥാപിച്ച കൂറ്റന്‍ സ്ക്രീനില്‍ ആളുകള്‍ക്കായി റേതിയന്‍ റെയില്‍വേ പ്രദര്‍ശിപ്പിച്ചിരുന്നു.