ഇറ്റാലിയന്‍ ചിത്രകാരന്‍ ഫിലിപ്പിനൊ ലിപ്പിയുടെ പ്രശസ്തമായ മഡോണയും കുഞ്ഞും പെയ്ന്‍റിംഗ് കണ്ടെത്തി. ഇംഗ്ലണ്ടിലെ ഇന്‍ഫീല്‍ഡ് നഗരത്തിലെ ഒരു വീട്ടില്‍ നിന്നാണ് ചിത്രം കണ്ടെത്തിയത്.

പതിനഞ്ചാം നൂറ്റാണ്ടില്‍ വരച്ചതെന്നു കരുതപ്പെടുന്ന ഈ സൃഷ്ടി നിരവധി വര്‍ഷങ്ങളായി ആരാലും ശ്രദ്ധിക്കപ്പെടാതെ ഇരിക്കുകയായിരുന്നു. പെയ്ന്‍റിംഗിന്‍റെ നിലവിലെ ഉടമായ 90 കാരി ഓര്‍മക്കുറവ് കാരണം കെയര്‍ ഹോമിലേക്ക് മാറിയിരുന്നു.


നിലവില്‍ വീട് വില്‍ക്കുവാന്‍ ബന്ധുക്കള്‍ തീരുമാനിച്ചപ്പോഴാണ് ഈ ഓയില്‍ പെയ്ന്‍റിംഗ് ശ്രദ്ധിയില്‍പ്പെടുന്നത്. തുടര്‍ന്നവര്‍ ഇത് ഓണ്‍ലൈന്‍ ലേലത്തിനായി വെയ്ക്കുകയായിരുന്നു.

255,000 പൗണ്ട് തുകയാണവര്‍ പ്രതീക്ഷിക്കുന്നത്. എന്നാല്‍ അതില്‍ക്കൂടുതല്‍ തുക ഈ പെയിന്‍റിംഗിന് ലഭിക്കുമെന്നാണ് താന്‍ വിചാരിക്കുന്നതെന്ന് ലേലം നടത്തിപ്പുകാരനായ പീറ്റര്‍ പറയുന്നു.