"മോളേ.. ആർക്ക് മുന്നിലും തലകുനിച്ചു നിൽക്കരുത്..'- മരണത്തിനു മുമ്പ് ജോസഫൈൻ‌ ഗോപികയോട് പറഞ്ഞത്
സിപിഎം മുൻ കേന്ദ്രകമ്മിറ്റിയംഗവും വനിതാ കമ്മീഷൻ മുൻ അധ്യക്ഷ‍യുമായ എം.സി. ജോസഫൈന്‍റെ വിയോഗവാർത്ത ഏറെ ദുഃഖത്തോടെയാണ് കേരളം ശ്രവിച്ചത്. കണ്ണൂരിൽ പാർട്ടി കോൺഗ്രസിൽ പങ്കെടുക്കവേ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട ജോസഫൈൻ ഞായറാഴ്ചയാണ് വിടവാങ്ങിയത്.

എം.സി. ജോസഫൈന്‍റെ അവസാന നിമിഷങ്ങളിൽ ഒപ്പമുണ്ടായിരുന്ന റെഡ് വോളണ്ടിയർ എ.കെ. ഗോപികയുടെ കുറിപ്പ് സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധനേടിയിരുന്നു. സമ്മേളനത്തിനിടെ ജോസഫൈനെ സഹായിക്കാൻ നിയോഗിക്കപ്പെട്ടത് ഗോപികയായിരുന്നു.

ഗോപികയുടെ കുറിപ്പിന്‍റെ പൂർണരൂപം:

ഏപ്രിൽ 9 ന് ശനിയാഴ്ച ഉച്ചക്ക് ഭക്ഷണം കഴിച്ചു വരുമ്പോഴാണ് ശബ്നത്ത പറയുന്നത് ജോസഫൈൻ സഖാവിനെ സമ്മേളനഹാളിൽ എത്തിക്കണം ഒന്ന് വേഗം പോകണം എന്ന്.. പെട്ടെന്ന് തന്നെ സഖാവിന്‍റെ അടുത്ത് പോയി.. ബാഗ് വാങ്ങി.. കൈയിൽ ചേർത്ത് പിടിച്ചു.. സമ്മേളന ഹാളിലേക്ക് നടക്കുകയായിരുന്നു.. അപ്പോൾ സഖാവിന് കിതപ്പ് ഉണ്ടായിരുന്നു.. കോവിഡ് ശേഷം ഇത് പതിവ് ആണ് കുറച്ചു നേരം ഇരുന്നാൽ ok ആകും എന്ന് പറഞ്ഞു..

അടുത്ത് ഉണ്ടായിരുന്ന കസേരയിൽ ഇരുന്നു.. സമ്മേളന ഹാളിന് അടുത്തുള്ള മെഡിക്കൽ സെന്‍ററിൽ പോകാം എന്ന് പറഞ്ഞപ്പൊ വേണ്ട എന്ന് പറഞ്ഞു.. വീൽചെയർ എടുത്തു അതിൽ പോകാൻ ഒന്നും സമ്മതിച്ചില്ല..അപ്പോൾ AKG സെന്‍ററിലെ കണ്ണേട്ടൻ വണ്ടി എടുത്തു.. അതിൽ കയറി ഞങ്ങൾ ഡോക്ടറുടെ അടുത്ത് എത്തി..

ഓക്സിജൻ അളവ് നോക്കിയപ്പോൾ അത് 90 ആയിരുന്നു.. ഓക്സിജൻ കൊടുത്തു.. കിടക്കാൻ പറഞ്ഞപ്പൊ വേണ്ടാ ഇരിക്കുന്നത് ആണ് സുഖം എന്ന് പറഞ്ഞു..ഇൻഹെയ്‌ലർ ഞാൻ ആയിരുന്നു പ്രസ്സ് ചെയ്തു കൊടുത്തത്.. കുറച്ചു നേരം കഴിഞ്ഞപ്പൊ ഓക്സിജൻ അളവ് സാധാരണ നിലയിൽ തന്നെ ആയി.. ഞാൻ ok ആണ് മോളേ, ഹാളിന്‍റെ ഉള്ളിൽ കയറിയാൽ ഒന്നുടെ ok ആകും എന്ന് ഒക്കെ പറഞ്ഞു..

എന്‍റെ ജീവിതം പോരാട്ടമാണ്.. തുടരെ തുടരെ അപകടങ്ങൾ എന്‍റെ പുറകെ ഉണ്ടാകും 3 ആക്സിഡന്‍റ് ഉണ്ടായിരുന്നു. ഒന്ന് കെവിൻ കേസ് അന്വേഷണത്തിന് പോകുമ്പോ കാർ 3 മലക്കം മറിഞ്ഞു.. എന്‍റെ നിശ്ചയദാർഢ്യം കൊണ്ട് ജീവിതത്തിലേക്ക് കടന്നുവന്നു.. പിന്നീട് കാർ സ്പീഡിൽ വരുന്നത് കണ്ട് side ലേക്ക് ഇരിക്കാൻ പോയപ്പോ വലത് കാലിന്‍റെ കാൽപാദം കാറിന്‍റെ ടയറിന്‍റെ അടിയിൽ ആയി വേർപെട്ടു പോയി..

പിന്നീട് ഒരിക്കൽ കാർ കൂട്ടിയിടിച്ചു.. കഴിഞ്ഞു 13 ആം തീയതി വീട്ടിൽ ചെടിക്ക് വെള്ളം നനയ്ക്കുമ്പോൾ slip ആയി വീണു വലതു കൈയുടെ ലിഗമെന്‍റ് ഇളകി.. അത് വലിയ പ്രശ്നം ഇല്ല എന്ന് ഡോക്ടർ പറഞ്ഞു പോലും..

കോവിഡ് ശേഷം ട്രീറ്റ്മെന്‍റ് എടുക്കാൻ ഡോക്ടർ പറഞ്ഞു.. സമ്മേളനം കഴിഞ്ഞ ഉടനെ പോയിട്ട് എടുക്കാം എന്ന് സഖാവ് പറഞ്ഞു... സ്റ്റെപ് ഒക്കെ കയറുമ്പോ പേടിയാ മോളെ അപകടം വരും.. ഞാൻ കാരണം നിന്‍റെ ഹാളിന്‍റെ ഉള്ളിലെ ഡ്യൂട്ടി നടക്കാതെ ആയി അല്ലെ, ബുദ്ധിമുട്ട് ആയി അല്ലെ എന്ന് പറഞ്ഞു... എന്ത് ബുദ്ധിമുട്ട്.. ഇതൊക്ക എനിക്ക് സന്തോഷം അല്ലെ.. എത്ര നേരം വേണമെങ്കിലും ഞാൻ ഇരിക്കലോ എന്ന് പറഞ്ഞു..

പ്രായം ആയതിന്‍റെ ബുദ്ധിമുട്ട് ആണ്.. പേടിക്കണ്ട എല്ലാവർക്കും ഉണ്ടാകും അത് ഒന്നും സാരമില്ല പറഞ്ഞു..40 വർഷം ആയി പോലും പനി വന്നിട്ട്,, കോവിഡ് വന്നപ്പോ പോലും പനി ഒന്നും വന്നില്ല പോലും....ചുമ,, കഫക്കെട്ട് ഒന്നും വരാറില്ല.. തണുപ്പ് എത്രയും സഹിക്കും.. ചൂട് സഹിക്കാൻ പറ്റില്ല പോലും..

വീട്ടിലെ ജോലി ഉൾപ്പെടെ എല്ലാം സ്വന്തം ചെയ്യും ഒന്നിനും ആരെയും ആശ്രയിക്കുന്നത് ഇഷ്ടം അല്ല.. പുലർച്ചെ 3:00 ക്ക് എഴുന്നേൽക്കും.. ഭർത്താവ് വളരെ ഏറെ support ആയിരുന്നു.. ജീവിതത്തിൽ അദ്ദേഹം തന്ന കരുത്തു വലുത് ആയിരുന്നു.. അദ്ദേഹത്തിന്‍റെ വിയോഗം വല്ലാത്ത പ്രയാസങ്ങൾ ഉണ്ടാക്കി.. കേരളത്തിലെ ഒരു സ്ത്രീക്കും ഇതുപോലെ നല്ല ഭർത്താവ് നെ കിട്ടിക്കാണില്ല...

മഹാരാജാസിലെ പരിചയക്കാർ ആയിരുന്നു. പിന്നീട് വിവാഹം... പോകാം മോളെ ഹാളിൽ ഇരിക്കാം എന്ന് പറഞ്ഞു കണ്ണേട്ടൻ വണ്ടി എടുത്തു.. ബാത്റൂമിൽ പോകണം എന്ന് പറഞ്ഞു.. അകത്തു നിന്ന് ലോക്ക് ചെയ്യാതെ ഞാൻ പുറത്ത് നിന്ന് ലോക്ക് ചെയ്യുകയാണ് ചെയ്തത്.. വയ്യായ്ക ഉള്ളത് കൊണ്ട് ആകാം സഖാവ് അതിന് സമ്മതിച്ചത്..

അവിടെ നിന്ന് ഹാളിലേക്ക് പോകും വഴി വീണ്ടും കിതപ്പ് വന്നു.. നായനാർ അക്കാദമിക്ക് ഉള്ളിലെ കസേരയിൽ ഇരുത്തി.. പെട്ടെന്ന് വിയർക്കാൻ തുടങ്ങി.. മുഖം ഒക്കെ കറുപ്പ് ആകാൻ തുടങ്ങി.. ബോധം പോയി.. എന്‍റെ കൈയിൽ മുറുകെ പിടിച്ചിരുന്നു.. സരളേച്ചിയും പ്രകാശിനിയേച്ചിയും ഒക്കെ വന്നു ഞങ്ങൾ കാലും കയ്യും ഒക്കെ തിരുമ്മി.. വെള്ളം കുടഞ്ഞു..

അപ്പോഴേക്കും ആംബുലൻസ് വന്നു സഖാവിനെ അതിൽ കയറ്റി.. മുതിർന്ന ആളുകൾ മാത്രം ആണ് കൂടെ പോയത്.. ബാഗ് അതിൽ വച്ചു കൊണ്ടുത്തു.. അപ്പോഴും വിചാരിച്ചിരുന്നില്ല ഇങ്ങനെ ഒരു വിയോഗം ഉണ്ടാകുമെന്ന്..

വൈകുന്നേരവും രാത്രിയും എല്ലാവരോടും ചോദിച്ചപ്പൊ സഖാവിന് സുഖമാണ് നാളെ വരും എന്ന് പറഞ്ഞു.. രാവിലെ ആരൊക്കയൊ പറഞ്ഞു കുറച്ചു സീരിയസ് ആണ് എന്ന്..
ഏകദേശം ഉച്ചയോട് കൂടി സഖാവ് യെച്ചൂരി പറഞ്ഞപ്പൊ ആണ് മരണം അറിയുന്നത് വളരെ ഏറെ പ്രയാസം തോന്നി..

അവശതകൾ ഒന്നും ആരെയും അറിയിക്കാതെ..ഒരുപക്ഷെ അവശത ഉണ്ടായിരിക്കാം അത് പോലും കരുത്തോടെ നേരിടാൻ തുനിഞ്ഞു..തന്റെ ഉത്തരവാദിത്തം നിറവേറ്റാൻ സ്വന്തം ആരോഗ്യസ്ഥിതി പോലും നോക്കാതെ കർമ്മനിരധയായി പോരാടി..
അവസാന ശ്വാസം വരെയും പാർട്ടി പരിപാടിയിൽ പങ്കെടുത്തു..

"മോളെ നല്ല രീതിയിൽ ജീവിക്കണം..
ആർക്ക് മുന്നിലും തലകുനിച്ചു നിൽക്കരുത്..
എല്ലാവരും മിടുക്കികളാണ്..കേട്ടോ......
സഖാവിന്‍റെ വാക്കുകൾ '
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.