കോണ്‍ഗ്രസ് നേതാവ് ശശി തരൂരിന്‍റെ ഇംഗ്ലീഷ് ഏറെ പ്രശസ്തമാണല്ലൊ. അദ്ദേഹം പറയാറുള്ള ചില ഇംഗ്ലീഷ് പദങ്ങള്‍ കേട്ട് മിക്കവരും വാപൊളിക്കും. സോഷ്യല്‍ മീഡിയയും ട്രോളന്മാരും അദ്ദേഹത്തിന്‍റെ ഇംഗ്ലീഷ് പ്രാവണ്യത്തെ ആഘോഷിക്കാറുണ്ട്.

ഇപ്പോഴിതാ ഒരുവിരുതന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സിൽ (എഐ) പ്രവര്‍ത്തിക്കുന്ന ചാറ്റ്ജിപിടി എന്ന ചാറ്റ്ബോട്ടിനോട് തരൂരിന്‍റെ ശൈലിയില്‍ ലീവ് ഓഫ് ആബ്സെന്‍സ് എഴുതാന്‍ ആവശ്യപ്പെട്ടതാണ് നെറ്റിസണില്‍ വൈറല്‍.

നിശാന്ത് വിജയന്‍ എന്ന ട്വിറ്റര്‍ ഉപയോക്താവാണ് ഇത്തരത്തിലൊരു അവധി അപേക്ഷ തയ്യാറാക്കാന്‍ ചാറ്റ്ബോട്ടിനോട് പറഞ്ഞത്. സംഗതിക്കെന്തായാലും ഉത്തരം കിട്ടി.

"ഞാന്‍ ഇവിടെ ഇരിക്കുമ്പോള്‍, ഘടികാരത്തില്‍ നിന്ന് അവ്യക്തമായ രീതിയില്‍ ക്ലോക്കിലേക്ക് നോക്കുമ്പോള്‍, എന്നില്‍ ഒരു വിറയല്‍ നിറഞ്ഞു. പ്രിയ സഹപ്രവര്‍ത്തകരേ, വൈബുകള്‍ ഇന്ന് ശരിയല്ല. വായു ഒരു അവ്യക്തമായ അസ്വാസ്ഥ്യത്താല്‍ കട്ടിയുള്ളതാണ്, എന്‍റെ ഉള്ളില്‍ തന്നെ വ്യാപിക്കുന്ന ഒരു അസ്വസ്ഥത. നാളെ ഞാന്‍ ഓഫീസില്‍ കയറിയാല്‍, എന്നൂയി കടലില്‍ ആടിയുലയുന്ന വെള്ളത്തില്‍ നിന്ന് പുറത്തെടുക്കുന്ന മത്സ്യത്തെപ്പോലെ ആകുമെന്ന് ഞാന്‍ ഭയപ്പെടുന്നു. അതിനാല്‍, ഞാന്‍ നാളെ അവധിയെടുക്കുമെന്ന് നിങ്ങളെ എല്ലാവരേയും അറിയിക്കേണ്ടത് ഹൃദയഭാരത്തോടെയാണ്. എന്‍റെ വിഷമാവസ്ഥ മനസ്സിലാക്കാന്‍ ഞാന്‍ നിങ്ങളോട് അഭ്യര്‍ഥിക്കുന്നു, കാരണം സ്പന്ദനങ്ങള്‍ ഒരു ചഞ്ചലയായ യജമാനത്തിയാണ്, അവ എപ്പോള്‍ മോശമായി മാറുമെന്ന് ആര്‍ക്കും അറിയില്ല. വിടവാങ്ങല്‍, എന്‍റെ സുഹൃത്തുക്കളേ, ശ്രദ്ധിക്കുക, ’’എന്നായിരുന്നു ആ അവധി അപേക്ഷ.


ഏതായാലും ഇത് ഇംഗ്ലീഷിൽ എഴുതാൻ എഐ എത്ര തലപുകച്ചിരിക്കും എന്നാണൊരാള്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

സംഭവം ശശി തരൂരിന്‍റെ ശ്രദ്ധയിലുംപെട്ടു. അദ്ദേഹം അത് റീട്വീറ്റ് ചെയ്യുകയുമുണ്ടായി. അതിനൊപ്പം തരൂര്‍ യാദൃശ്ചികമായി ഉപയോഗിക്കാറുള്ള "ജെജൂണ്‍’ എന്ന വാക്കും അദ്ദേഹം ചേര്‍ത്തിരിക്കുന്നു.