മകന്‍റെ അശ്രദ്ധകൊണ്ടാണെന്ന് കുറ്റം ആരോപിച്ച് പിതാവിന് നല്‍കേണ്ടി വന്നത് മൂന്ന് ലക്ഷത്തിലധികം രൂപയാണ്. സമൂഹമാധ്യമങ്ങളില്‍ ഈ ചിത്രങ്ങള്‍ വൈറലായികഴിഞ്ഞു. ഹോംങ് കോംഗിലെ ലെൻഗാം മാളിലാണ് സംഭവം നടന്നത്.

1.8 മീറ്റര്‍ ഉയരമുള്ള സ്വര്‍ണനിറത്തിലുള്ള ടെലിടെബീസ് പാവയുടെ പ്രതിമയാണ് നിലത്ത് വീണ് പൊട്ടിയത്. മാളിനകത്തുള്ള മോങ് കോങ് ഡിസൈനര്‍ എന്ന കളിപാട്ട കടയിലാണ് സംഭവം നടന്നത്. ആദ്യം അത് കുട്ടിയുടെ കൈയ്യിലെ തെറ്റാണെന്ന് കരുതിയെങ്കിലും പിന്നീട് അത് കുട്ടിയുടെ അശ്രദ്ധ അല്ലെന്ന് പിതാവ് പറയുന്നുണ്ട്.

ഹോംങ് കോംഗിലെ ഒരു സ്വകാര്യ റേഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് പിതാവ് കാര്യങ്ങള്‍ പറയുന്നത്. ഏകദേശം മൂന്നരലക്ഷത്തിലധികം തുകയാണ് ആ പാവയുടെ പ്രതിമ തകര്‍ന്നതില്‍ അദ്ദേഹം നഷ്ടപരിഹാരമായി നല്‍കിയത്. അദ്ദേഹം പറയുന്നത് പ്രകാരം ഞായറാഴ്ച വൈകുന്നേരമാണ് ഭാര്യയ്ക്കും രണ്ട് മക്കള്‍ക്കുമൊപ്പം ചെംഗ് മാളിലെത്തിയത്

ഒരു ഫോണ്‍ കോള്‍ എടുക്കുന്നതിനായി അദ്ദേഹം പുറത്തേക്കിറങ്ങിയപ്പോഴാണ് വലിയൊരു ശബ്ദം കേള്‍ക്കുന്നത്. ഓടി വന്നു നോക്കുമ്പോള്‍ തന്‍റെ മകന്‍ പേടിച്ചു നില്‍ക്കുന്നുണ്ട്. തൊട്ടടുത്ത് തന്നെ ആ പ്രതിമയുടെ തലയും കൈയ്യും പൊട്ടിപോയ രീതിയില്‍ താഴെ വീണ് കിടക്കുന്ന കാഴ്ചയുമാണ് കാണുന്നത്. എന്‍റെ മകന്‍ നിശ്ചലനായി പാവയിലേക്ക് നോക്കി നില്‍ക്കുകയായിരുന്നു. ചെംഗ് റേഡിയോയില്‍ പറയുന്നു.


അദ്ദേഹത്തിന്‍റെ മൂത്ത മകന്‍റെ അശ്രദ്ധ മൂലമാണ് പാവയ്ക്ക് കേടുപാടുകള്‍ സംഭവിച്ചെതെന്ന് കടയുടമ വിശദീകരിച്ചു.അതിനാല്‍ തന്നെ അദ്ദേഹം നഷ്ടപരിഹാരം നല്‍കാന്‍ തയ്യാറായിരുന്നു. ആ പ്രതിമക്ക് നഷ്ടപരിഹാരമായി അവര്‍ ചോദിച്ചത് 33600 ഡോളറായിരുന്നു. ഇന്ത്യന്‍ രൂപയില്‍ 3.30.618 രൂപ.

എന്നാല്‍ രാത്രിയില്‍ മറ്റൊരു വീഡിയോ കണ്ടപ്പോഴാണ് തന്‍റെ മകനെതിരെ തെറ്റായ കുറ്റം ചുമത്തിയാതാണെന്ന് മനസിലാകുന്നത്. ഭാര്യ ഉടന്‍തന്നെ അവരെ വിളിക്കുകയും ചെയ്തു.

സമൂഹമാധ്യമങ്ങളില്‍ ആ പിതാവിനെ കബളിപ്പിച്ചതിനെതിരെ നിരവധി ചോദ്യങ്ങളാണുയരുന്നത്. പാവക്ക് അടുത്തേക്ക് പോകാന്‍ ആളുകള്‍ പ്രവേശിക്കരുതെങ്കില്‍ എന്തുകൊണ്ട് അതുമായി ബന്ധപെട്ടവര്‍ അത് പറയാതെയിരിക്കുന്നു എന്നാണ് ഒരുകൂട്ടം ആളുകള്‍ ചോദിക്കുന്നത്.

കഴിഞ്ഞ വര്‍ഷം നവംബര്‍ മുതല്‍ കളിപ്പാട്ടം ഇതേ സ്ഥലത്തായിരുന്നുവെന്നും ഒരു ഉപഭോക്താവും അസൗകര്യത്തെക്കുറിച്ച് പരാതിപ്പെട്ടിട്ടില്ലെന്നും കെകെപ്ലസ് ഓണ്‍ലൈനില്‍ ഒരു പ്രസ്താവന ഇറക്കി. സമാനമായ സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കമ്പനി ഈ അനുഭവത്തില്‍ നിന്ന് പഠിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ പിന്നീട് ഈ പ്രസ്താവ അവര്‍ ഓണ്‍ലൈനില്‍ നിന്നും നീക്കി.