തിരക്കേറിയ മ്യൂസിയത്തിൽ നിന്നും പെയിന്റിംഗ് മോഷ്ടിക്കുന്ന കള്ളൻ; വീഡിയോ
Tuesday, January 29, 2019 12:00 PM IST
മോസ്കോയിലെ തിരക്കേറിയ ഒരു മ്യൂസിയത്തിൽ നിന്നും പ്രശസ്തമായ പെയിന്റിംഗ് മോഷ്ടിച്ചയാളെ പോലീസ് പിടികൂടി. പത്തൊമ്പതാം നൂറ്റാണ്ടിലെ പ്രശസ്ത ലാൻഡ് സ്കേപ്പ് ചിത്ര രചയിതാവായിരുന്ന ആർക്ഹിപ്പ് കുയിൻദ്സ്ഹി വരച്ച പെയിന്റിംഗാണ് ഇയാൾ കവർന്നത്.
മ്യൂസിയത്തിലെത്തിയ സന്ദർശകർ പെയിന്റിംഗുകൾ കാണുമ്പോൾ അവർക്ക് ഇടയിൽ നിൽക്കുകയായിരുന്ന ഇയാൾ യാതൊരു ഭാവഭേദവുമില്ലാതെ ചുമരിൽ നിന്നും പെയിന്റിംഗ് പറച്ചെടുത്തു പോകുകയായിരുന്നു. പിന്നീട് ഇവിടെ നിന്നും കടന്ന ഇയാളെ പോലീസ് പിടൂകുടുകയും പെയിന്റിംഗ് കണ്ടെത്തുകയുമായിരുന്നു.
1898നും 1908നും ഇടയിൽ ആർക്ഹിപ്പ് വരച്ചതാണ് ഈ പെയിന്റിംഗ്. മോഷ്ടാവ് പെയിന്റിംഗ് ഇവിടെ നിന്നും കവരുന്നതിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിരുന്നു. മയക്കു മരുന്നുമായി ബന്ധപ്പെട്ട ഒരു കേസ് ഇയാൾക്കെതിരെ നിലവിലുള്ളതായി പോലീസ് അറിയിച്ചു.