ഒരൽപ്പം വ്യത്യസ്തത; ഡോണൾഡ് ട്രംപിന്റെ മുഖംമൂടി ധരിച്ച് മോഷണം നടത്തിയയാളെ തേടി പോലീസ്
Tuesday, May 7, 2019 12:31 PM IST
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മുഖം മൂടി ധരിച്ചെത്തിയയാൾ മോഷണം നടത്തുന്നതിന്റെ ദൃശ്യങ്ങൾ വൈറലാകുന്നു. ഓസ്ട്രേലിയായിലെ ക്വീൻസ്ലാൻഡിലാണ് സംഭവം.
ട്രംപിന്റെ മുഖംമൂടി ധരിച്ചെത്തിയ ഇയാൾ ചുറ്റിക ഉപയോഗിച്ച് ഒരു വച്ച് കടയുടെ ഗ്ലാസ് തകർത്ത് വാച്ച് കൈക്കലാക്കുന്നതിന്റെയും ഒരു ഇലക്ടോണിക്സ് കടയ്ക്കുള്ളിൽ കയറി സാധനങ്ങൾ കവരുന്നതിന്റെയും ദൃശ്യങ്ങളാണ് സോഷ്യൽമീഡിയയിൽ പ്രചരിക്കുന്ന വീഡിയോയിലുള്ളത്.
ഇവിടെ സ്ഥാപിച്ചിരിക്കുന്ന സിസിടിവിയിലാണ് ഏറെ വ്യത്യസ്തമായ മോഷണത്തിന്റെ ദൃശ്യങ്ങൾ പതിഞ്ഞത്. ഈ മോഷ്ടാവിനെ പിടികൂടാനായിട്ടില്ല.