1.35 ലക്ഷം തവണ കോഴിയെ അടിച്ചു, സ്വദിഷ്ടമായ ചിക്കൻ ഫ്രൈ റെഡി!
Tuesday, April 6, 2021 2:40 AM IST
ഭക്ഷണം എങ്ങനെ വ്യത്യസ്തമായി പാചകം ചെയ്യാമെന്ന ഗവേഷണം നടത്തുന്ന നിരവധി ആളുകളുണ്ട്. ഇക്കാര്യത്തിൽ യുട്യൂബർമാരാണ് മുന്നിൽ. പാചക വീഡിയോയിലൂടെ ലക്ഷങ്ങൾ സന്പാദിക്കുന്ന യുട്യൂബർമാർ നമ്മുടെ നാട്ടിലുമുണ്ട്. ചില യുട്യൂബർമാർ വീഡിയോ വൈറലാകാൻ എന്തുപരിപാടിയും ചെയ്യും
അത്തരത്തിലുള്ള ഒരു പരീക്ഷണ വീഡിയോയാണ് നവമാധ്യമങ്ങൾ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്. യൂട്യൂബർ ലൂയിസ് വെയ്സാണ് വീഡിയോ ചെയ്തിരിക്കുന്നത്. ഒരു കോഴിയെയാണ് ലൂയിസ് പാചകം ചെയ്യുന്നത്. വെറുതെ പാചകം ചെയ്യുകയല്ല, യന്ത്രസഹായത്തോടെ അടിച്ചടിച്ചാണ് പാചകം. അവർത്തിച്ച് അടിക്കുന്നതുകാരണം ഉണ്ടാകുന്ന ചൂടുകൊണ്ട് കോഴി പാകമാകുമെന്നാണ് ലൂയിസ് പറയുന്നത്.

തൊലി കളഞ്ഞ് വൃത്തിയാക്കിയ കോഴിയെ എട്ടുമണിക്കൂർ സമയംകൊണ്ട് 13,5000 തവണ അടിച്ച് ലൂയിസ് വേവിച്ചെടുത്തു. 7500 വാട്ട് വൈദ്യൂതിയാണ് ഇതിനായി ചെലവഴിച്ചത്. അതായിത് ഒരു അവനിൽ വച്ച് കോഴി വേവിച്ചെടുക്കുന്നതിന്റെ രണ്ടോ മൂന്നോ ഇരട്ടി വൈദ്യൂതി. രണ്ടുമാസത്തോളമെടുത്താണ് വീഡിയോ ചിത്രീകരിച്ചതെന്നാണ് ലൂയിസ് പറയുന്നത്. ഏതായാലും ലൂയിസിന്റെ പാചകം വീഡിയോ ഹിറ്റാണ് ലക്ഷക്കണക്കിന് ആളുകളാണ് ഇതുവരെ വീഡിയോ കണ്ടത്.