ഇ​ത് ന​ന്മ​യു​ടെ അം​ഗീ​ക​രം; പ​ത്തു​രൂ​പ​യും കോ​ഴി​ക്കു​ഞ്ഞു​മാ​യി ആ​ശു​പ​ത്രി​യി​ലെ​ത്തി​യ കൊ​ച്ചു​മി​ടു​ക്ക​ന് അ​ന്താ​രാ​ഷ്ട്ര പു​ര​സ്ക്കാ​രം
Saturday, April 27, 2019 4:07 PM IST
സൈ​ക്കി​ൾ ക​യ​റി പ​രി​ക്കേ​റ്റ കോ​ഴി​ക്കു​ഞ്ഞി​നെ ചി​കി​ത്സി​ക്കാ​ൻ പ​ത്തു​രൂ​പ​യു​മാ​യി ആ​ശു​പ​ത്രി​യി​ലെ​ത്തി​യ മി​സോ​റാം സ്വ​ദേ​ശി ഡെ​റ​ക്ക് എ​ന്ന കു​ട്ടി​യെ മ​റ​ക്കു​വാ​ൻ ആ​ർ​ക്കും സാ​ധി​ക്കി​ല്ല. ദ​യ​നീ​യ​മാ​യ മു​ഖ​ത്തോ​ടെ ഒ​രു കൈ​യി​ൽ കോ​ഴി​ക്കു​ഞ്ഞും മ​റ്റെ കൈ​യി​ൽ പ​ത്തു രൂ​പ​യു​മാ​യി നി​ൽ​ക്കു​ന്ന ഈ ​കൊ​ച്ചു​മി​ടു​ക്ക​ന്‍റെ ചി​ത്രം സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ വ​ലി​യ കൈ​യ​ടി​യാ​ണ് നേ​ടി​യെ​ടു​ത്ത​ത്.

സാ​ങ്ക എ​ന്ന​യാ​ളാ​ണ് ഈ ​ചി​ത്രം പ​ങ്കു​വ​ച്ച​ത്. തു​ട​ർ​ന്ന് ഈ ​കു​ട്ടി​യെ പ​ഠി​ക്കു​ന്ന സ്കൂ​ളി​ന്‍റെ അ​ധി​കൃ​ത​രും അ​ഭി​ന​ന്ദി​ച്ചി​രു​ന്നു. ഇ​പ്പോ​ഴി​ത അ​ന്താ​രാ​ഷ്ട്ര സം​ഘ​ട​ന​യാ​യ പീ​റ്റ ഡെ​റ​ക്കി​ന് പു​ര​സ്ക്കാ​രം ന​ൽ​കി​യി​രി​ക്കു​ക​യാ​ണ്. മൃ​ഗ​ങ്ങ​ളു​ടെ സം​ര​ക്ഷ​ണ​ത്തി​നാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സം​ഘ​ട​ന​യാ​ണ് പീ​റ്റ( പീ​പ്പി​ൾ ഫോ​ർ എ​ത്തി​ക്ക​ൽ ട്രീ​റ്റ്മെ​ന്‍റ് ഓ​ഫ് ആ​നി​മ​ൽ​സ്).

കാം​പാ​ഷ​നേ​റ്റ് കി​ഡ് എ​ന്ന പു​ര​സ്ക്കാ​ര​മാ​ണ് ഇ​വ​ർ ഡെ​റ​ക്കി​ന് സ​മ്മാ​നി​ച്ച​ത്. ഈ ​പു​ര​സ്ക്കാ​രം ന​ൽ​കു​വാ​നാ​യി എ​ട്ടി​നും പ​ന്ത്ര​ണ്ടി​നു​മി​ട​യി​ൽ പ്രാ​യ​മു​ള്ള​വ​രെ​യാ​ണ് പീ​റ്റ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്. പ്രാ​യ​ഭേ​ദ​മ​ന്യേ ഈ ​ലോ​ക​ത്തു​ള്ള എ​ല്ലാ​വ​ർ​ക്കും ന​ന്മ​യു​ടെ സ​ന്ദേ​ശ​മാ​ണ് ഈ ​കൊ​ച്ചു​മി​ടു​ക്ക​ൻ ന​ൽ​കി​യ​തെ​ന്നാ​ണ് സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ ഏ​വ​രും അ​ഭി​പ്രാ​യ​പ്പെ​ടു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.