കുഞ്ഞുങ്ങൾക്കുവേണ്ടി ഭക്ഷണം മോഷ്ടിച്ച യുവതിക്ക് സർപ്രൈസ് ഒരുക്കി പോലീസ്
മൂ​ന്നു ദി​വ​സ​മാ​യി പ​ട്ടി​ണി കി​ട​ക്കു​ന്ന മ​ക്ക​ളു​ടെ ക​ര​ച്ചി​ൽ സ​ഹി​ക്ക​വ​യ്യാ​തെ​യാ​ണ് നോ​ർ​ത്ത് ക​രോ​ലി​ന​യി​ലെ തെ​രേ​സ വെ​സ്റ്റ് എ​ന്ന അ​മ്മ ഒ​രു ഹോ​ട്ട​ലി​ൽ നി​ന്നും ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ൾ മോ​ഷ്ടി​ച്ച​ത്. ത​ല​യ്ക്ക് ക്ഷ​ത​മേ​റ്റ​തി​നാ​ൽ ജോ​ലി​ക്കു​പോ​കാ​ൻ ക​ഴി​യാ​ത്ത ഇ​വ​ർ കു​റ്റം സ​മ്മ​തി​ച്ച​പ്പോ​ൾ അ​റ​സ്റ്റ് ചെ​യ്യാ​ൻ വ​ന്ന പോ​ലീ​സു​ദ്യോ​ഗ​സ്ഥ​രോ​ടും മോ​ഷ്ടി​ക്കാ​നു​ണ്ടാ​യ കാ​ര​ണം തു​റ​ന്നു പ​റ​ഞ്ഞു. സം​ഭ​വം കേ​ട്ട​തി​നു ശേ​ഷം മ​ന​സാ​ക്ഷി​യു​ടെ കോ​ട​തി​യി​ൽ ഇ​വ​ർ തെ​റ്റു​കാ​രി​യ​ല്ലെ​ന്ന് പോ​ലീ​സു​കാ​ർ​ക്ക് ബോ​ധ്യ​മാ​യെ​ങ്കി​ലും ഇവരെ നി​യ​മ​ത്തി​നു മുന്നിൽ കൊണ്ടുവരാൻ ബാധ്യസ്ഥരായ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്യു​ക​യ​ല്ലാ​തെ മ​റ്റ് മാ​ർ​ഗ​മി​ല്ലാ​യി​രു​ന്നു.

പി​ന്നീ​ട് ജാ​മ്യ​ത്തി​ലി​റ​ങ്ങി വീ​ട്ടി​ൽ വ​ന്ന തെ​രേ​സ അ​ക്ഷ​രാ​ർ​ഥ​ത്തി​ൽ ഞെ​ട്ടി​പ്പോ​യി. കാ​ര​ണം വീ​ട്ടി​ലെ ഫ്രി​ഡ്ജി​നു​ള്ളി​ൽ നി​റ​യെ ആ​ഹാ​ര​പ​ദാ​ർ​ഥ​ങ്ങ​ൾ. വി​ശ​പ്പ് കാ​ര​ണം മോഷ്ടിക്കേണ്ടിവന്ന തെ​രേ​സ​യ്ക്ക് സ​മ്മാ​ന​മാ​യി ഭ​ക്ഷ​ണം ന​ൽ​കി​യ​താ​ക​ട്ടെ ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്ത പോ​ലീ​സു​ദ്യോ​ഗ​സ്ഥ​രും. അ​ത്ര ക്രൂ​ര​ര​ല്ല പോ​ലീ​സു​ദ്യോ​ഗ​സ്ഥ​ർ എ​ന്ന് അ​ടി​ക്കു​റി​പ്പോ​ടെ പോ​ലീ​സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റാ​ണ് ഈ ​സം​ഭ​വം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വച്ച​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
Loading...