ടോൾ ബൂത്തിനുള്ളിൽ നിന്നും പണം കവരുന്ന കുരങ്ങൻ; അമ്പരപ്പിക്കുന്ന ദൃശ്യങ്ങൾ
Friday, May 3, 2019 12:40 PM IST
ടോൾ ബൂത്തിനുള്ളിൽ കയറിയ കുരങ്ങൻ അതിനുള്ളിൽ നിന്നും പണം തട്ടിയെടുത്ത് മുങ്ങുന്നതിന്റെ അമ്പരപ്പിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നു. ലക്നൗവിലാണ് സംഭവം.
പണം അടയ്ക്കുവാനായി ടോൾ ബൂത്തിനു സമീപം ഒരു വാഹനം നിർത്തിയിരുന്നു. പണം വാങ്ങുവാനായി ബൂത്തിലെ ജീവനക്കാരൻ ഗ്ലാസ് നീക്കുമ്പോൾ പെട്ടന്ന് ഒരു കുരങ്ങ് ഇതിനുള്ളിലേക്ക് ചാടിക്കയറി. മാത്രമല്ല അതിനുള്ളിൽ അടുക്കി വച്ചിരിക്കുന്ന കുറച്ചു പണം കൈക്കലാക്കി ഇവിടെ നിന്നും കടന്നു കളയുകയായിരുന്നു.
ടോൾ ബൂത്ത് ജീവനക്കാരനും വാഹനത്തിന്റെ ഡ്രൈവറും കുരങ്ങന്റെ പക്കൽ നിന്നും പണം തിരികെ വാങ്ങുവാൻ ശ്രമിച്ചിരുന്നുവെങ്കിലും നിരാശയായിരുന്നു ഫലം. ടോൾബൂത്തിനുള്ളിലെ സിസിടിവി കാമറയിൽ പതിഞ്ഞ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വൈറലായി മാറുകയാണ്.