ബ​ഹി​രാ​കാ​ശ​ത്ത് നി​ന്നും മ​ട​ങ്ങി​യെ​ത്തി​യ യജമാനത്തിയെ ക​ണ്ട വ​ള​ര്‍​ത്തുനാ​യ​യു​ടെ സ​ന്തോ​ഷം
ബ​ഹിരാ​കാ​ശ​ത്ത് 11 മാ​സ​ങ്ങ​ള്‍ ചി​ല​വി​ട്ട​തി​ന് ശേ​ഷം തി​രി​കെ വീ​ട്ടി​ലെ​ത്തി​യ ബ​ഹി​രാ​കാ​ശ സ​ഞ്ചാ​രി​യെ ക​ണ്ട വ​ള​ര്‍​ത്തു​നാ​യ​യു​ടെ സ​ന്തോ​ഷ​മാ​ണ് സോ​ഷ്യ​ല്‍​മീ​ഡി​യ​യു​ടെ കൈ​യ​ടി നേ​ടു​ന്ന​ത്. നാ​സ​യു​ടെ ബ​ഹി​രാ​കാ​ശ സ​ഞ്ചാ​രി​യാ​യ ക്രി​സ്റ്റീ​ന കോ​ച്ചാ​ണ് 328 ദി​വ​സ​ങ്ങ​ള്‍​ക്ക് ശേ​ഷം ഭൂ​മി​യി​ലേ​ക്ക് തി​രി​കെ​യെ​ത്തി​യ​ത്.

ടെ​ക്‌​സ​സി​ലാ​ണ് ഇ​വ​ര്‍ താ​മ​സി​ക്കു​ന്ന​ത്. ക്രി​സ്റ്റീ​ന​യെ ക​ണ്ട സ​ന്തോ​ഷം അ​ട​ക്കാ​നാ​കാ​തെ തു​ള്ളി​ച്ചാ​ടു​ന്ന​ത് വീ​ഡി​യോ​യി​ല്‍ കാ​ണാം. നി​ല​ത്തി​രു​ന്ന ക്രി​സ്റ്റാ​ന​യു​ടെ ശ​രീ​ര​ത്തി​ലേ​ക്ക് നാ​യ ചാ​ടി ക​യ​റു​ക​യും മു​ഖ​ത്ത് ന​ക്കു​ക​യും ചെ​യ്തു.

ദൃ​ശ്യ​ങ്ങ​ള്‍ വൈ​റ​ലാ​യി മാ​റു​ക​യാ​ണ്. ക്രി​സ്റ്റീ​ന ട്വി​റ്റ​റി​ല്‍ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന വീ​ഡി​യോ​യ്ക്ക് നാ​സ​യും പ്ര​തി​ക​ര​ണം ന​ല്‍​കി​യി​ട്ടു​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.