ബു​ധ​നാ​ഴ്ച എ​ന്‍റെ വി​വാ​ഹ​മാ​ണ്, ഈ ​വി​വാ​ഹ​ത്തി​ന് ഒ​രു പ്ര​ത്യേ​ക​ത​യു​ണ്ട്; ന​ന്ദു മ​ഹാ​ദേ​വ പ​റ​യു​ന്നു
കാ​ൻ​സ​ർ ത​ള​ർ​ത്തി​യ ശ​രീ​ര​ത്തെ മു​റു​കെ പി​ടി​ച്ച് വി​ധി​യോ​ട് പ​ട​വെ​ട്ടി ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​ക ക​യ​റി​യ ന​ന്ദു മ​ഹാ​ദേ​വ എ​ന്ന ചെ​റു​പ്പ​ക്കാ​ര​നെ മ​ല​യാ​ളി​ക്കെ​ന്ന​ല്ല ഒ​രാ​ൾ​ക്കും അ​ത്ര പെ​ട്ടെ​ന്ന് മ​റ​ക്കു​വാ​ൻ സാ​ധി​ക്കി​ല്ല. ചെ​റി​യ വീ​ഴ്ച​ക​ൾ ജീ​വി​ത​ത്തി​ലു​ണ്ടാ​കു​മ്പോ​ൾ പ​രാ​ജ​യം സ​മ്മ​തി​ച്ച് ഒ​ളി​ച്ചോ​ടു​ന്ന​വ​ർ​ക്ക് ന​ന്ദു ത​ന്‍റെ ജീ​വി​ത​ത്തി​ലൂ​ടെ പ​ക​ർ​ന്ന് ന​ൽ​കി​യ​ത് അ​മൂ​ല്യ​മാ​യ സ​ന്ദേ​ശ​മാ​ണ്.

ഇ​പ്പോ​ഴി​താ താ​ൻ ര​ണ്ട് കാ​ലി​ൽ ന​ട​ക്കു​വാ​ൻ പോ​കു​ന്ന സ​ന്തോ​ഷ വാ​ർ​ത്ത അ​റി​യി​ച്ചി​രി​ക്കു​ക​യാ​ണ് ന​ന്ദു. ഫേ​സ്ബു​ക്കി​ൽ കൂ​ടി​യാ​ണ് ന​ന്ദു ഇ​തി​നെ​ക്കു​റി​ച്ച് അ​റി​യി​ച്ച​ത്. തന്‍റെ വിവാഹവാർത്തയായാണ് നന്ദു ഇക്കാര്യം ഫേസ്ബുക്കിൽ കുറിച്ചത്. കിട്ടുന്ന കാൽ തന്‍റെ വധു തന്നെയാണെന്നും മരണം വരെ തന്‍റെ ഒപ്പം നടക്കേണ്ടവളായതിനാൽ ആ അർഥത്തിൽ ഇതൊരു വിവാഹം തന്നെയാണെന്നും നന്ദു പറയുന്നു. ശ​സ്ത്ര​ക്രി​യ ക​ഴി​ഞ്ഞ് ആ​റ് മാ​സ​ത്തി​നു​ള്ളി​ൽ കാ​ല് മാ​റ്റി വ​യ്ക്കേ​ണ്ട​താ​യി​രു​ന്നു എ​ന്നാ​ൽ സാ​മ്പ​ത്തി​ക പ്ര​ശ്നം കാ​ര​ണം അ​ത് നീ​ണ്ടു പോ​കു​ക​യാ​യി​രു​ന്നു.

ത​നി​ക്കൊ​പ്പം താ​ങ്ങും ത​ണ​ലു​മാ​യി നി​ൽ​ക്കു​ന്ന സു​മ​ന​സു​ക​ളു​ടെ സ​ഹാ​യ​ത്താ​ൽ താ​ൻ ഇ​രു​കാ​ലി​ൽ ന​ട​ക്കു​വാ​ൻ പോ​കു​ന്നു​വെ​ന്ന് ന​ന്ദു അ​റി​യി​ച്ചു. ന​ന്ദു​വി​നൊ​പ്പം 50 പേ​ർ​ക്കാ​ണ് ജ​ർ​മ​ൻ ക​മ്പ​നി​യാ​യ ഓ​ട്ടോ​ബോ​ക്കി​ന്‍റെ 3r80 ​കൃ​ത്രി​മ കാ​ലു​ക​ളാ​ണ് സ​മ്മാ​നി​ക്കു​ക.

നന്ദുവിന്‍റെ ഫേ​സ്ബു​ക്ക് പോ​സ്റ്റ്

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.