ജാക്പോട്ട് പ്രൈസ് വാങ്ങാൻ ഭാഗ്യവാനെത്തിയില്ല; തുക കണ്ടാൽ അന്പരക്കും
Friday, January 15, 2021 11:39 PM IST
ജീവിതത്തിൽ ഒരു ബംപർ ലോട്ടറിയടിക്കുക എന്നത് ഭാഗ്യന്വേഷികളുടെ സ്വപ്നമാണ്. എന്നാൽ ലോട്ടറി നറുക്കെടുത്തിട്ടും ഭാഗ്യവാൻ എത്തിയില്ലെങ്കിലോ? യുകെയിലെ നാഷണൽ ലോട്ടറിയുടെ ജാക്ക്പോട്ട് നറുക്കെടുപ്പ് ജനുവരി ഒന്പതിനായിരുന്നു.
എന്നാൽ ആ ഭാഗ്യവാൻ പണംവാങ്ങാൻ ഇതുവരെ രംഗത്ത് എത്തിയിട്ടില്ല. ഇനി തുക എത്രയാണെന്നുകൂടി അറിഞ്ഞോളൂ- 176 കോടി രൂപ! നറുക്കെടുപ്പ് കഴിഞ്ഞ് 180 ദിവസത്തിനുള്ളിൽ തുക ക്ലെയിം ചെയ്യണമെന്നാണ് ചട്ടം. ഈ തുക ആരും ക്ലെയിം ചെയ്തില്ലെങ്കിൽ നാഷണൽ ലോട്ടറി യുകെയിൽ നടത്തുന്ന വിവിധ പദ്ധതികളിലേക്ക് മാറ്റും.