കണ്ണില്ലാത്ത ക്രൂരത..! നാട്ടിലിറങ്ങി വിളകൾ നശിപ്പിച്ച നീലക്കാളകളെ ജീവനോടെ കുഴിച്ചിട്ട് വനം വകുപ്പ്
Thursday, September 5, 2019 3:44 PM IST
വെടിവച്ച് പരിക്കേൽപ്പിച്ച നീലക്കാളയെ ജീവനോടെ കുഴിച്ചിടുന്നതിന്റെ ഹൃദയഭേദകമായ ദൃശ്യങ്ങൾ കണ്ണ് നിറയിക്കുന്നു. ബിഹാറിലെ വൈശാലി ജില്ലയിലാണ് സംഭവം.
നീലക്കാളകൾ കാർഷിക വിളകൾ തിന്ന് നശിപ്പിക്കുന്നതിനെ തുടർന്ന് വനംവകുപ്പിലേക്ക് കർഷകരുടെ പരാതി പ്രവഹിച്ചതാണ് ഈ നടപടി സ്വീകരിക്കുവാൻ കാരണമായത്. ഈ പ്രദേശത്ത് നിന്നും ഏകദേശം 300 നീലക്കാളകളെയാണ് വെടിവച്ചും ജീവനോടെ കുഴിച്ചിട്ടും കൊന്നത്.
വനം വകുപ്പിന്റെ നേതൃത്വത്തിൽ ജെസിബി ഉപയോഗിച്ച് ഒരു നീലക്കാളയെ ജീവനോടെ കുഴിച്ചിടുന്ന ദൃശ്യങ്ങളാണ് സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നത്. കണ്ണിൽ ചോരയില്ലാത്ത പ്രവൃത്തി ചെയ്ത അധികൃതർ ഇതിന് ഉത്തരം പറയണമെന്നാണ് ആവശ്യമുയരുന്നത്.