ഭൂമിയിലെ മാലാഖമാരെന്ന് നഴ്സുമാരെ വിശേഷിപ്പിക്കാറുണ്ടല്ലോ. വേദനകൊണ്ട് പുളയുന്ന രോഗികൾക്ക് സാന്ത്വനവും കരുതലും നല്കി ആശ്വസിപ്പിക്കുന്ന നഴ്സുമാരുടെ സേവനം നിസ്തുലമാണ്. ഇപ്പോഴിതാ തന്‍റെ മകളെ പൊന്നുപോലെ നോക്കിയ നഴ്സിനു നന്ദിപറഞ്ഞ് മ്യൂസീഷൻ ഷിബു വിൽഫ്രഡ് പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുകയാണ്.

ഒരു അപകടത്തെ തുടർന്നാണ് ഷിബു വിൽഫ്രഡിന്‍റെ മകളെ പാലാ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചത്. അവിടെ സർജിക്കൽ ഐസിയുവിൽ മകളെ പരിചരിച്ച സ്റ്റാഫ് നഴ്സ് രമ്യ അവൾക്കൊരു അമ്മയെയും ചേച്ചിയെയുംപോലെയായിരുന്നുവെന്ന് ഷിബു പറയുന്നു.

ആശുപത്രി വിട്ട് രണ്ടുമാസത്തിനു ശേഷം വീണ്ടും തിരിച്ചെത്തി തന്നെ പരിചരിച്ച നഴ്സുമാരെ കണ്ട് മകൾ കണ്ണീരണിഞ്ഞുവെന്നും കുറിപ്പിൽ വീഡിയോയ്ക്കൊപ്പം ഷിബു വിവരിക്കുന്നു. .

"അവൾക്കു ഭക്ഷണം വാരികൊടുക്കും, അവൾക്ക് വേദനകൊണ്ട് കരയുമ്പോൾ മണിക്കൂറുകൾ നേരം രാത്രി ഒരേ നിൽപ് നിന്നുകൊണ്ട് മോളുടെ കണ്ണുനീർ തുടച്ചു കൊടുക്കാമായിരുന്നു. സ്നേഹം മാത്രം എന്‍റെ മോൾക്ക് കൊടുത്ത ആ മാലാഖയെ ഇന്ന് കണ്ടപ്പോൾ അറിയാതെ കരഞ്ഞുപോയി..' - ഷിബു കുറിച്ചു.


ഷിബു വിൽഫ്രഡിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്: