റോബട്ട് വിളമ്പുന്ന ഭക്ഷണം കഴിക്കണോ ?; ഭൂവനേശ്വറിലേക്ക് പോരു
Thursday, October 17, 2019 1:13 PM IST
മനുഷ്യന് പകരം യന്ത്രങ്ങൾ പലയിടങ്ങളിലും സ്ഥാനം പിടിക്കുന്ന സംഭവങ്ങൾ രാജ്യത്തിന്റെ പലഭാഗങ്ങളിൽ നിന്നും പുറത്തുവരുന്നുണ്ട്. അത്തരമൊരു ദൃശ്യങ്ങളിലാണ് സോഷ്യൽമീഡിയയുടെ കണ്ണുടക്കുന്നത്. റസ്റ്റൊറന്റിൽ റോബട്ട് ഭക്ഷണം വിളമ്പുന്ന ഈ ദൃശ്യങ്ങൾ ഒഡീഷയിലെ ഭുവനേശ്വറിൽ നിന്നുമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
റോബോ ഷെഫ് എന്ന് പേരുള്ള റസ്റ്റൊറന്റിലുള്ള റോബട്ടിന്റെ പേര് ചാംപ, ചമേലി എന്ന് പേരുള്ള രണ്ട് റോബട്ടുകളാണ് ഇവിടെയുള്ളത്. ജീത് ബസ എന്നു പേരുള്ളയാളാണ് ഈ ആശയത്തിന് പിന്നിൽ. സിവിൽ എഞ്ചിനീയറായ ഇദ്ദേഹം അമേരിക്കയിൽ പോയപ്പോൾ കണ്ട ആശയമാണ് നടപ്പിലാക്കിയത്.
മുൻപിലുള്ള കംപ്യൂട്ടർ നൽകുന്ന നിർദ്ദേശങ്ങൾക്ക് അനുസരിച്ചാണ് റോബട്ടിന്റെ പ്രവർത്തനം. റോബട്ടുകൾ ഭക്ഷണം വിളമ്പുന്ന നിരവധി റസ്റ്റൊറന്റുകൾ ഇന്ത്യയിലുണ്ട്. എന്നാൽ അവയെല്ലാം ചൈനയിൽ നിന്നും മറ്റും ഇറക്കുമതി ചെയ്തതാണ്. എന്നാൽ റോബോ ഷെഫിലുള്ള രണ്ട് റോബട്ടുകളും ഇന്ത്യയിൽ തന്നെ നിർമിച്ചതാണെന്ന് ഉടമ ജീത് ബസ വ്യക്തമാക്കി. റോബട്ട് ഭക്ഷണം വിളമ്പുന്ന ദൃശ്യങ്ങൾ നവമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.