"ശരിക്കും ഇങ്ങനെയാണ് താഴേക്ക് ഇറങ്ങേണ്ടത് ’; ഏണി ഇറങ്ങുന്ന പാണ്ടയുടെ വൈറല്‍ വീഡിയോ
Friday, August 19, 2022 3:37 PM IST
കാണുമ്പോള്‍ തന്നെ ഓമനത്തം തോന്നുന്നവരാണ് പാണ്ടകള്‍. അവരുടെ ഉരുണ്ട ശരീര പ്രകൃതവും കറുപ്പും വെളുപ്പും ഇടകലര്‍ന്ന നിറവുമൊക്കെ ഒരു പ്രത്യേക ചന്തമാണ് അവയ്ക്ക് സമ്മാനിക്കുക.

പാണ്ടകളുമായി ബന്ധപ്പെട്ട ചലച്ചിത്രങ്ങളും വീഡിയോകളും മിക്കപ്പോഴും ഹിറ്റാണ്.
അത്തരത്തിലൊരു വൈറല്‍ വീഡിയോയുടെ കാര്യമാണിത്.

ടാന്‍സു യേജെന്‍ എന്ന ട്വിറ്റര്‍ പേജില്‍ വന്നിരിക്കുന്ന വീഡിയോയില്‍ ഒരു പാണ്ട ഏണിയിലൂടെ ഇറങ്ങുന്നതാണുള്ളത്. ദൃശ്യങ്ങളില്‍ മരപ്പലകകള്‍ക്കടുത്തായി ഉള്ള ഏണിയുടെ വശത്തൂടെ വലിഞ്ഞിറങ്ങുകയാണ് ഒരു പാണ്ട.

എന്നാല്‍ ഇടയില്‍ ഒരു മരക്കാലിലേക്ക് വീഴുകയാണ് പാണ്ട. പിന്നിട് അവിടെ നിന്ന് എഴുന്നേല്‍ക്കാന്‍ ശ്രമിക്കുന്ന പാണ്ട ഒടുവില്‍ തലകീഴായി നിലത്തെത്തുകയാണ്.

28 നിമഷങ്ങള്‍ മാത്രമുള്ള ഈ വീഡിയോ ഇതിനോടകം 2.9 മില്ല്യണ്‍ ആളുകളാണ് കണ്ടുകഴിഞ്ഞത്. ഏറെ രസകരമായ കമന്‍റുകളും വീഡിയോയ്ക്ക് ലഭിക്കുന്നുണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.