മൃഗശാലയില്‍ വ്യത്യസ്തങ്ങളായ ജന്തുക്കളെ കാണുക എന്നത് സാധാരണയായ കാര്യമാണ്. എന്നാല്‍ താന്‍ കാമറയില്‍ കണ്ട വിചിത്രജീവി എന്താണെന്ന ആശയക്കുഴപ്പത്തിലാണ് അമേരിക്കയിലെ ഒരു മൃഗശാല ജീവനക്കാരന്‍.

ടെക്സസിലുള്ള അമാരിലൊ നഗരത്തിലെ മൃഗശാലയിലാണ് സംഭവമുണ്ടായത്. ജോലിയിലുണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാരനാണ് പുലര്‍ച്ചെ കമ്പിവേലിക്കടുത്തു കൂടി വിചിത്ര രൂപത്തിലുള്ള ഒരു ജന്തു പോകുന്നതായി കാമറയില്‍ കണ്ടത്.


കൂര്‍ത്ത വലിയ ചെവികളും നീളമുള്ള കൈകാലുകളും വാലും അതിനുണ്ടായിരുന്നു. ആകെ സ്തബ്ധനായിപ്പോയ ജീവനക്കാരന്‍ വിവരം മറ്റുള്ളവരേയും അറിയിച്ചെങ്കിലും കാമറയില്‍ കണ്ട ജീവി എന്താണെന്ന് ആര്‍ക്കും പിടികിട്ടിയിട്ടില്ല.

പാതി മനുഷ്യരായ ജീവികളുമുണ്ടെന്നതിന്‍റെ തെളിവാണിതെന്ന് ചിലര്‍ വാദിക്കുന്നു. എന്നാലിത് എഡിറ്റിംഗ് തട്ടിപ്പാണെന്നാണ് മറ്റു ചിലര്‍ പറയുന്നത്.