"ദേ ഇങ്ങോട്ട് നോക്കിയെ...' പൂച്ചക്കുട്ടന്മാരുടെ കുസൃതി കാണാം
Thursday, June 16, 2022 4:51 PM IST
എന്തും വൈറലാകുന്ന കാലമാണല്ലൊ ഇത്. ഒരു പെണ്‍കുട്ടിയുടെയും രണ്ടു പൂച്ചകളുടെയും വീഡിയൊ ആണിപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ചിരി പടര്‍ത്തുന്നത്. കാറ്റ് ലൗവേഴ്സ് ക്ലബ് എന്ന പേരിലുള്ള ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലാണ് ഈ വീഡിയോ വന്നിരിക്കുന്നത്.
വീഡിയോയില്‍ ഒരു പെണ്‍കുട്ടി എന്തോ പഠിക്കാനായി തന്‍റെ ലാപ്ടോപ്പ് തുറക്കാന്‍ ശ്രമിക്കുമ്പോള്‍ രണ്ടു പൂച്ചകള്‍ ഓടിയെത്തുകയാണ്. ആദ്യത്തെ പൂച്ച ഓടി വന്ന് പെണ്‍കുട്ടിയുടെ മുന്നിലുള്ള മേശയുടെ മുകളില്‍ കയറിയങ്ങിരിക്കുകയാണ്. നോട്ട് ബുക്കൊന്നും എടുക്കേണ്ട എന്ന ഭാവത്തിലാണ് ആ പൂച്ച കുട്ടന്‍.
രണ്ടാമത്തെ പൂച്ചയാകട്ടെ പെണ്‍കുട്ടി ഇരിക്കുന്ന കസേരയുടെ പുറകില്‍ കയറി ഇരിക്കുകയാണ്. എന്നിട്ട് പെണ്‍കുട്ടിയെ തുടര്‍ച്ചയായി തോണ്ടി വിളിക്കുകയാണ്.
ഏതായാലും പൂച്ച കുട്ടന്‍മാരുടെ ഈ കുസൃതി മൃഗസ്നേഹികള്‍ക്ക് നന്നേ പിടിച്ചിരിക്കുകയാണ്. രസകരമായ കമന്‍റുകളാണവര്‍ ഈ വീഡിയോയ്ക്ക് നല്‍കുന്നത്.