കൊക്കിന്‍റെ കഴുത്തിൽ തൂങ്ങിക്കിടക്കുന്ന "പാമ്പ്'; ഫോട്ടോ സൂം ചെയ്തു നോക്കിയ ഫോട്ടോഗ്രാഫർ ഞെട്ടി!
Monday, November 9, 2020 6:52 PM IST
ക​ടു​വ​യെ പി​ടി​ച്ച കി​ടു​വ എ​ന്ന ചൊ​ല്ല് കേ​ട്ടി​ല്ലേ? എ​താ​ണ്ട് ആ ​അ​വ​സ്ഥ​യി​ലാ​യ ഒ​രു കൊ​ക്കി​ന്‍റെ ചി​ത്ര​മാ​ണ് ഇ​പ്പോ​ൾ ഇ​ന്‍റ​ർ​നെ​റ്റി​ലെ ച​ർ​ച്ച. സാം ​ഡേ​വി​സ് എ​ന്ന ഫോ​ട്ടോ​ഗ്രാ​ഫ​റാ​ണ് ചി​ത്രം പ​ക​ർ​ത്തി​യ​ത്.

കു​റു​ക്ക​ന്മാ​രു​ടെ​യും ക​ഴു​ക​ന്മാ​രു​ടെ​യും ചി​ത്ര​മെ​ടു​ക്കു​ക എ​ന്ന ഉ​ദേ​ശ​ത്തോ​ടെ​യാ​ണ് സാം ​അ​ടു​ത്തു​ള്ള പാ​ർ​ക്കി​ൽ പോ​യ​ത്. പ​ക്ഷെ അ​വി​ടെ വ​ച്ച് സാം ​ഒ​രു അ​പൂ​ർ​വ ദൃ​ശ്യം ക​ണ്ടു. ഒ​രു കൊ​ക്കി​ന്‍റെ ക​ഴു​ത്തി​ൽ പാ​ന്പ് ചു​റ്റി​യി​രി​ക്കു​ന്നു! അ​തി​നെ​യു​മാ​യി ആ ​കൊ​ക്ക് പ​റ​ന്നു​പോ​യി. സാം ​അ​തി​ന്‍റെ​യെ​ല്ലാം ചി​ത്രം പ​ക​ർ​ത്തി.



വീ​ട്ടി​ലെ​ത്തി കാ​മ​റ​യി​ൽ നി​ന്ന് ചി​ത്രം എ​ഡി​റ്റ് ചെ​യ്യാ​നാ​യി ക​ന്പ്യൂ​ട്ട​റി​ലേ​ക്ക് കോ​പ്പി ചെ​യ്ത​പ്പോ​ഴാ​ണ് സാം ​ആ ഞെ​ട്ടി​ക്കു​ന്ന സം​ഭ​വം ക​ണ്ട​ത്. താ​ൻ പ​ക​ർ​ത്തി ചി​ത്ര​ത്തി​ലു​ള്ള​ത് പാ​ന്പ് കൊ​ക്കി​ന്‍റെ ക​ഴു​ത്തി​ൽ ചു​റ്റി​യ​ത​ല്ല. കൊ​ക്ക് ഭ​ക്ഷ​ണ​മാ​ക്കി​യ ആ​ര​ൽ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട ക​ട​ൽ​മ​ത്സ്യം കൊ​ക്കി​ന്‍റെ വ​യ​റു​കീ​റി പു​റ​ത്തേ​ക്ക് വ​ന്നി​രി​ക്കു​ന്ന​താ​ണ്!

ക​ട​ൽ​മ​ത്സ്യ​മാ​യ ആ​ര​ൽ ക​ണ്ടാ​ൽ പാ​ന്പി​നെ​പ്പോ​ലെ തോ​ന്നി​ക്കും. അ​തി​ന്‍റെ രൂ​പ​വും നീ​ള​വു​മാ​ണ് അ​തി​ന് കാ​ര​ണം. ശ​ത്രു​ക്ക​ളി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ടാ​ൻ ആ​ര​ൽ അ​തി​ന്‍റെ വാ​ലാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്.



ശ​രീ​ര​ത്തി​ന്‍റെ പ​കു​തി​യോ​ളം വ​ലാ​ണ്. അ​ഗ്രം​കൂ​ർ​ത്ത വാ​ൽ ഉ​പ​യോ​ഗി​ച്ചാ​ണ് ആ​ര​ൽ കൊ​ക്കി​ന്‍റെ വ​യ​ർ തു​ള​ച്ചി​രി​ക്കു​ന്ന​ത്. ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ അ​പൂ​ർ​വ​മാ​ണെ​ന്നാ​ണ് ഗ​വേ​ഷ​ക​ർ പ​റ​യു​ന്ന​ത്. മ​ണ്ണ് തു​ര​ക്കാ​നും മ​റ്റും ആ​ര​ൽ മ​ത്സ്യ​ങ്ങ​ൾ അ​വ​യു​ടെ വാ​ൽ ഉ​പ​യോ​ഗി​ക്കാ​റു​ണ്ട്.

താ​ൻ പ​ക​ർ​ത്തി‍​യ ഒ​രു മോ​ശം ഫോ​ട്ടോ​യാ​ണി​തെ​ന്നാ​ണ് സാം ​പ​റ​യു​ന്ന​ത്. ഇ​ൻ​സ്റ്റ​ഗ്ര​മി​ൽ പോ​സ്റ്റ് ചെ​യ്ത ചി​ത്രം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.